ന്യൂഡല്‍ഹി: 1984-ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട വിചാരണക്കോടതിയുടെ നിര്‍ദ്ദേശം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലര്‍ നല്‍കിയ അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജി പിന്മാറി. പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ കേസില്‍ നിന്നും പിന്മാറിയത്.പരാതി ജൂലൈ മൂന്നിന് മറ്റൊരു ബഞ്ച് പരിഗണിക്കും.
കൂട്ടക്കൊലയുമായി ബന്ധപ്പെട്ട ഒരു കേസില്‍ ടൈറ്റ്‌ലറുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സി.ബി.ഐക്ക് കീഴ്ക്കോടതി നല്‍കിയ നിര്‍ദ്ദേശത്തിനെതിരെയാണ് ടൈറ്റ്‌ലര്‍ അപ്പീല്‍ നല്‍കിയത്. 29 വര്‍ഷം മുന്‍പ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ നടന്ന സംഭവത്തില്‍ ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയാണ് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് വിചാരണക്കോടതി തള്ളുകയായിരുന്നു.