Skip to main content

ന്യൂഡല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് സര്‍ക്കാര്‍ ഫണ്ടുകള്‍ ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതായി ലോകായുക്ത. മുഖ്യമന്ത്രിയില്‍ നിന്ന് 11 കോടി രൂപ ഖജനാവിലേക്ക് ഈടാക്കാനും ജസ്റ്റിസ് മന്‍മോഹന്‍ സരിന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ശുപാര്‍ശ ചെയ്തു.

 

2008-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 22 കോടിയോളം രൂപ പൊതു ഫണ്ടുകളില്‍ നിന്ന് ദുരുപയോഗം ചെയ്തതായാണ് ലോകായുക്തയുടെ കണ്ടെത്തല്‍. ഇതിന്റെ പകുതി തുക അടക്കാന്‍ ആവശ്യപ്പെടണമെന്നാണ് ലോകായുക്ത ശുപാര്‍ശ ചെയ്തിരിക്കുന്നത്.

 

ബി.ജെ.പി നേതാവ് വിജേന്ദര്‍ ഗുപ്ത നല്‍കിയ പരാതിയിലാണ് ലോകായുക്ത അന്വേഷണം നടത്തിയത്. ഷീല ദീക്ഷിത് രാജിവെക്കണമെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും വിജേന്ദര്‍ ഗുപ്ത ആവശ്യപ്പെട്ടു.