Skip to main content

മുംബൈ: ബോളിവുഡ് താരം സഞ്ജയ്‌ ദത്ത് മുംബൈ ടാഡ കോടതിയില്‍ കീഴടങ്ങി. 1993ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അനധികൃതമായി ആയുധം കൈവശം വച്ചതിനാണ് സഞ്ജയ്‌ ദത്തിനെ സുപ്രീം കോടതി ആറ് വര്‍ഷം തടവിനു വിധിച്ചത്. മാര്‍ച്ച്‌ 21 നു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം ശിക്ഷ അഞ്ച് വര്‍ഷമാക്കി ചുരുക്കിയിരുന്നു.

 

പൂനയിലെ യെര്‍വാദ ജയിലിലോ ആര്‍തര്‍ റോഡ്‌ ജയിലിലോ ആയിരിക്കും സഞ്ജയ്‌ ദത്തിനെ കൊണ്ട് പോവുക. സാധാരണയായി കുറ്റക്കാരെ യെര്‍വാദ ജയിലില്‍ ആണു പാര്‍പ്പിക്കാറുള്ളത്. അതേ സമയം, ആര്‍തര്‍ റോഡ്‌ ജയിലില്‍ ബുധനാഴ്ച ഒരു അജ്ഞാത ഭീഷണിക്കത്ത് ലഭിച്ചു. ഇതിനെ തുടര്‍ന്ന് ജയില്‍ അധികൃതര്‍ സുരക്ഷ ശക്തമാക്കി.

 

മെയ്‌ 10നു സഞ്ജയ്‌ ദത്ത് സമര്‍പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. യെര്‍വാദ ജയിലില്‍ കീഴടങ്ങാന്‍ അനുമതി നല്‍കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള അപേക്ഷ സഞ്ജയ്‌ ദത്ത് ഇന്നലെ പിന്‍വലിച്ചിരുന്നു.

Tags