Skip to main content

Sanaulla Hakhചണ്ഡിഗഡ്: ജമ്മു കശ്മീരിലെ ജയിലില്‍ സഹതടവുകാരന്റെ ആക്രമണത്തിനിരയായ പാകിസ്താനി പൗരന്‍ സനാവുള്ള ഹഖ് മരിച്ചു. ചണ്ഡിഗഡിലെ പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഇന്സ്റ്റിറ്റ്യൂട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു 64 കാരനായ ഹഖിന്റെ മരണം. പാക് ജയിലില്‍ ഇന്ത്യന്‍ പൗരന്‍ സരബ് ജിത്ത് സിങ്ങ് ആക്രമണത്തിനിരയായി മരിച്ചതിനു പിന്നാലെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ജമ്മുവിലെ കോട് ഭല്‍വാള്‍ ജയിലില്‍ സനാവുള്ള ആക്രമിക്കപ്പെട്ടത്.

 

സനാവുള്ള രണ്ജയ് എന്നും അറിയപ്പെടുന്ന ഹഖ് പാകിസ്താനിലെ സിയാല്‍കോട്ട് സ്വദേശിയാണ്. 1994ല്‍ ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിനു സമീപം പത്തു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസില്‍ 1996ലാണ് ഹഖിനെ അറസ്റ്റ് ചെയ്യുന്നത്. ‘ടാഡ’ നിയമപ്രകാരം നടന്ന വിചാരണയില്‍ കുറ്റക്കാരനെന്നു കണ്ട് ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു.

 

ഹഖിന്റെ മൃതദേഹം പാകിസ്താന് കൈമാറുമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ അറിയിച്ചു. ഹഖിന്റെ രണ്ടു ബന്ധുക്കള്‍ ചൊവ്വാഴ്ച ഇന്ത്യയില്‍ എത്തിയിരുന്നു.