ഇസ്ലാമാബാദ്
രാജ്യത്ത് നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ ആരംഭിച്ച സമാധാന ചര്‍ച്ച പുരോഗമിക്കുന്നു. പാക് സര്‍ക്കാറും പാക് താലിബാന്‍ നേതാക്കളും തമ്മിലുള്ള ചര്‍ച്ച ഇസ്ലാമാബാദിലെ ഖൈബർപഖ്തൂൺഖ്വ ഹൗസിലാണ് നടക്കുന്നത്. ഗവണ്മെന്‍റെ് പ്രതിനിധിയായി ഇർഫാൻ സിദ്ദിഖിയാണ് പങ്കെടുക്കുന്നത്.
രാജ്യത്ത് അടിക്കടിയുണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങള്‍ ആഭ്യന്തര സുരക്ഷയെയും സാമ്പത്തിക മേഖലയെയും ബാധിക്കുന്ന സാഹചര്യമുണ്ടായതാണ് സമാധാന ചര്‍ച്ചകള്‍ക്ക് കാരണമായത്. പ്രധാനമന്ത്രി നവാസ് ഷരീഫാണ് സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്തത്. സമാധാന ചര്‍ച്ച സര്‍ക്കാരും താലിബാനുമായുള്ള ഏറ്റുമുട്ടലുകളില്‍ അയവ് വരുത്തുമെന്നാണ് പ്രതീക്ഷ