വിദേശത്ത് നിന്നുള്ള ജോലിക്കാര്‍ക്ക് നാലു വര്‍ഷം വരെ താല്‍ക്കാലികമയി വിസ നല്‍കുന്ന പദ്ധതി ആസ്ട്രേലിയ ചൊവ്വാഴ്ച നിര്‍ത്തലാക്കി. 457 വിസ എന്നറിയപ്പെടുന്ന ഈ വിസയില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികം ആസ്ത്രേലിയയില്‍ എത്തിയിട്ടുള്ളത്. നിലവില്‍ 95000-ത്തില്‍ അധികം പേര്‍ ഈ വിസ ഉപയോഗിക്കുന്നുണ്ട്.
തങ്ങള്‍ കുടിയേറ്റ രാജ്യമാണെങ്കിലും ആസ്ത്രേലിയയില്‍ ഉള്ളവര്‍ക്ക് ജോലികളില്‍ മുന്‍ഗണന ലഭിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു. ആസ്ത്രേലിയക്കാര്‍ക്ക് ചെയ്യാവുന്നതും ലഭിക്കേണ്ടതുമായ ജോലികളിലേക്ക് ഉള്ള പാസ്പോര്‍ട്ട് ആയി 457 വിസ മാറരുതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പകരം ഏറ്റവും മികച്ചവരെ റിക്രൂട്ട് ചെയ്യാന്‍ പ്രത്യേകം ഉപയുക്തമായ രീതിയില്‍ പുതിയ താല്‍ക്കാലിക വിസ പദ്ധതി കൊണ്ടുവരുമെന്ന് ടേണ്‍ബുള്‍ അറിയിച്ചു.