Skip to main content

യു.എസിലേക്കുള്ള കുടിയേറ്റത്തില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ച കോടതി വിധിക്കെതിരെ യു.എസ് നീതിന്യായ വകുപ്പ് അപ്പീല്‍ നല്‍കും. നിലവില്‍ നിരോധന ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ട്.

 

വാഷിംഗ്‌ടണ്‍ സംസ്ഥാനത്തിലെ ജില്ലാ ജഡ്ജി ജെയിംസ്‌ റോബര്‍ട്ട് ആണ് ട്രംപിന്റെ ഉത്തരവ് തടഞ്ഞത്. യു,എസിന്റെ അഭയാര്‍ഥി പരിപാടി താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ഏഴു മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ കുടിയേറ്റം തടഞ്ഞുകൊണ്ടുമാണ് ട്രംപ് ഉത്തരവിറക്കിയത്. തീവ്രവാദ ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു, തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുകൊണ്ടുള്ള നടപടി.

 

വിധിക്ക് പിന്നാലെ ജഡ്ജിയെ പരിഹസിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ ട്രംപ് ട്വിറ്ററില്‍ നടത്തിയിരുന്നു.

 

യു.എസിലേക്ക് യാത്ര ചെയുന്ന വിദേശികള്‍ക്ക് ആശങ്കകള്‍ സൃഷ്ടിച്ച ഉത്തരവിനെതിരെ ഒട്ടേറെ കോടതികളില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. തലസ്ഥാനമായ വാഷിംഗ്‌ടണ്‍ നഗരത്തിലും ന്യൂയോര്‍ക്ക് അടക്കമുള്ള പ്രമുഖ നഗരങ്ങളിലും ഉത്തരവിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ട്രംപ് ഈ വാരാന്ത്യം ചെലവഴിക്കുന്ന ഫ്ലോറിഡയില്‍ ഞായറാഴ്ച പ്രകടനത്തിന് ആഹ്വാനമുണ്ട്.