Skip to main content
ഗാസ

israel air strikes in gazaഗാസയിലെ ഒരു വീടിന് നേരെ ഇസ്രയേല്‍ സേന ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ പലസ്തീന്‍ രാഷ്ട്രീയ-സൈനിക സംഘടനയായ ഹമാസിന്റെ മൂന്ന്‍ ഉന്നത സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടു. ഗാസയിലെ തെക്കന്‍ നഗരമായ റാഫയിലാണ് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരായ മൊഹമ്മദ് അബു ഷമല, മൊഹമ്മദ് ബര്‍ഹൌം, റാദ് അല്‍-അത്തര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൊത്തം ആറുപേര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.  

 

ചൊവ്വാഴ്ച ഹമാസിന്റെ സൈനിക മേധാവി മൊഹമ്മദ് ദെയ്ഫിന്റെ വീടിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ ദെയ്ഫിന്റെ ഭാര്യയും കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.    

 

ഇസ്രായേലിന് നേരെ ഹമാസ് വ്യാഴാഴ്ച നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഇസ്രയേല്‍ സേന അറിയിച്ചു. ചൊവ്വാഴ്ച സമാധാന ചര്‍ച്ചകള്‍ തകര്‍ന്നതോടെ എട്ടുദിവസം നീണ്ട ഇടവേളയ്ക്ക് ശേഷം ഇസ്രയേല്‍ സൈന്യവും പലസ്തീന്‍ സായുധ സംഘങ്ങളും ആക്രമണങ്ങള്‍ പുനരാരംഭിച്ചിരുന്നു.

 

ജൂലൈ എട്ടിന് ഇസ്രയേല്‍ ആരംഭിച്ച ആക്രമണത്തില്‍ ഏകദേശം 2100-ല്‍ അധികം പലസ്തീന്‍കാരും മൂന്ന്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 67 ഇസ്രയേല്‍കാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട പലസ്തീന്‍കാരില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്.

Tags