വടക്കന്‍ സിറിയയിലെ ആലെപ്പോ പ്രവിശ്യയില്‍ സിറിയന്‍ പട്ടാളം നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആളുകള്‍ നിറഞ്ഞ ചന്തയിലാണ് വ്യാഴാഴ്ച ഷെല്ലാക്രമണമുണ്ടായത്. മനുഷ്യാവകാശ സംഘടനയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും സംഘടന പുറത്തുവിട്ടു. നൂറുകണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടന അറിയിച്ചു.
ആലെപ്പോ പ്രവിശ്യയും സമീപപ്രദേശങ്ങളും 2012 മുതല്‍ സൈനികനിയന്ത്രണത്തിലല്ല. സര്‍ക്കാറിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ഡിസംബര്‍ 15 മുതല്‍ ശക്തമായ ആക്രമണമാണ് സൈന്യം ഇവിടെ നടത്തുന്നത്. ഭരണമാറ്റം ആവശ്യപ്പെട്ട് രാജ്യത്ത് മൂന്നുവര്‍ഷത്തോളമായി തുടരുന്ന ഏറ്റുമുട്ടലുകളില്‍ ഇതുവരെ 1,50,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ലക്ഷക്കണക്കിന് പേര്‍ ഇവിടെ നിന്ന് പലായനം ഇവിടെ നിന്ന് ചെയ്തു.
സിറിയന്‍ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ട് യു.എന്‍ രക്ഷാസമിതി പാസാക്കിയ പ്രമേയങ്ങളെ സിറിയയിലെ ഭരണ-പ്രതിപക്ഷ വിഭാഗങ്ങള്‍ അവഗണിക്കുന്നതായി യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചു. സിവിലിയന്മാര്‍ക്ക് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതുപോലും തടയുന്ന ഹീനമായ പ്രവണതയാണ് ഇപ്പോള്‍ സിറിയയില്‍ കാണപ്പെടുന്നതെന്നും ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ ഭരണ പ്രതിപക്ഷ വിഭാഗങ്ങള്‍ സൗകര്യം ഒരുക്കുന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.