ഇസ്ലാമാബാദ്
പാകിസ്താന്‍റെ തലസ്ഥാനമായ ഇസ്ലമാബാദിലെ കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ ജഡ്ജിയടക്കം 11 പേര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇസ്ലമാബാദിലെ എഫ്-എട്ട് മേഖലയിലെ കോടതിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് റഫാഖത്ത് അവാന്‍ ആണ് കൊല്ലപ്പെട്ടത്.
രാവിലെ കോടതി തുടങ്ങി ഒരു പ്രതിയെ കൊണ്ടുവന്നപ്പോള്‍ ഇയാളെ ബലമായി രക്ഷപ്പെടുത്താന്‍ ഏതാനും പേര്‍ ശ്രമിച്ചു. തുടര്‍ന്ന് ഇവരെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് ചാവേറുകള്‍ കോടതിയിലേക്ക് പാഞ്ഞു കയറുകയും തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. ആക്രമണത്തിനു ശേഷം ചാവേറുകളും പൊട്ടിത്തെറിച്ചു. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച ആക്രമണം 15 മിനിറ്റോളം നീണ്ടുനിന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു.