Skip to main content
ഇസ്ലാമാബാദ്

പാകിസ്താന്‍ പുതിയ സൈനിക മേധാവിയായി റഹീല്‍ ഷരീഫ് ചുമതലയേല്‍ക്കും. നിലവിലെ സൈനിക മേധാവിയായ ജനറല്‍ ആഷ്ഫക് പര്‍വേസ് ഖയാനി വിരമിക്കുന്ന ഒഴിവിലേക്കാണ് റഹീല്‍ ഷരീഫ് നിയമിതനായത്. ആറു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് കയാനി സ്ഥാനമൊഴിയുന്നത്.

 

താലിബാനെതിരായ യുദ്ധത്തില്‍ ഇനി നിര്‍ണായക പങ്ക് വഹിക്കേണ്ടത് റഹീല്‍ ഷരീഫിന്‍റെ ചുമതലയാണ്. വ്യാഴാഴ്ചയാണ് നിലവിലെ സൈനിക മേധാവി ജനറല്‍ ഖയാനി വിരമിക്കുക. ഷരീഫിന്റെ നിയമനം പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്ത റഹീലിന്റെ സഹോദരന്‍ ഉന്നത സൈനിക ബഹുമതി നേടിയിട്ടുണ്ട്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാനായി ലഫ്റ്റനന്റ് ജനറല്‍ റഷീദ് മഹൂദിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു.