Skip to main content
കൊളംബോ

ശ്രീലങ്കന്‍ വടക്കന്‍ പ്രവിശ്യാ കൗണ്‍സിലിലേക്ക്‌ ഇരുപത്തഞ്ച്‌ വര്‍ഷത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ തമിഴ് ദേശീയ സഖ്യത്തിന് (ടി.എന്‍.എ.) വന്‍ വിജയം. 38 സീറ്റുകളില്‍ 30 എണ്ണവും ടി.എന്‍.എ സ്വന്തമാക്കി. മഹിന്ദ രാജപക്‌സെയുടെ ഐക്യ ജനകീയ സ്വാതന്ത്രസഖ്യം (യു.പി.എഫ്.എ) ഏഴു സീറ്റുകളും ശ്രീലങ്ക മുസ്ലിം കോണ്‍ഗ്രസ് ഒരു സീറ്റും നേടി.

 

തമിഴ് ഭൂരിപക്ഷ മേഖലയാണ് തിരഞ്ഞെടുപ്പ് നടന്ന ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യ. 906 സ്ഥാനാര്‍ഥികളാണ് 38 അംഗ കൗണ്‍സിലിലേക്ക് മത്സരിച്ചത്. തമിഴ് വിമോചന സംഘടനയായ എല്‍.ടി.ടി.ഇ.യുടെ നിയന്ത്രണത്തിലായിരുന്ന ഈ മേഖല ആഭ്യന്തരയുദ്ധത്തിന് ശേഷം 2009-ല്‍ ആണ് സൈന്യം പിടിച്ചടക്കിയത്.

Tags