ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയിലേക്കുള്ള വോട്ടെടുപ്പ് ശനിയാഴ്ച ആരംഭിച്ചു. 25 വര്‍ഷത്തിനു ശേഷമാണ് ശ്രീലങ്കയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ് സ്വയംഭരണത്തിനുവേണ്ടി നടത്തിയ യുദ്ധത്തില്‍ തമിഴ് പുലികളെ സൈന്യം കീഴടക്കിയ ശേഷം പ്രവിശ്യാ ഭരണകൂടത്തിലേയ്ക്ക് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
36 സീറ്റുകളിലേക്കായി 906 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഏഴു ലക്ഷത്തിലധികം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. പ്രസിഡന്‍റ് മഹിന്ദ രാജപക്സെയുടെ പാര്‍ട്ടിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സും തമിഴ് നാഷണല്‍ അലയന്‍സും തമ്മിലാണ് പ്രധാന മത്സരം. ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന പാര്‍ട്ടിക്ക് ആനുപാതിക പ്രാതിനിധ്യം വഴി രണ്ട് പ്രതിനിധികളെ കൂടി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കാം. വടക്കന്‍ പ്രവിശ്യക്ക് പുറമേ മധ്യ-വടക്കന്‍ പ്രവിശ്യയിലും ശനിയാഴ്ച തിരഞ്ഞടുപ്പ് നടക്കും.