നോക്കിയാ മൊബൈല്‍ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നു

Tue, 03-09-2013 12:26:00 PM ;
വാഷിംഗ്‌ടണ്‍

ലോകത്തെ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ മൈക്രോസോഫ്റ്റ് നോക്കിയാ മൊബൈല്‍ കമ്പനിയെ ഏറ്റെടുക്കുന്നു. 544 കോടി യൂറോക്കാണ് മൈക്രോസോഫ്റ്റ് നോക്കിയാ സ്വന്തമാക്കുന്നത്. 2014 ആവുമ്പോഴേക്കും നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കും.

 

3.79 ബില്യണ്‍ യൂറോ നോക്കിയയുടെ മൊബൈല്‍ യൂണിറ്റിനും 1.65 ബില്യണ്‍ നോക്കിയയുടെ പേറ്റന്റിനുമാണ്.നോക്കിയയുടെ സി.ഇഒ സ്റ്റീഫന്‍ എലോപും മറ്റു മുന്‍നിര ഉദ്യോഗസ്ഥരും മൈക്രോസോഫ്റ്റിനൊപ്പം ചേരും. ഒരു കാലത്ത് മൊബൈല്‍ വിപണിയില്‍ തരംഗം സൃഷ്‌ടിച്ച കമ്പനിയായിരുന്നു നോക്കിയാ. എന്നാല്‍ പിന്നീട് സാംസങ്ങിന്‍റെയും ആപ്പിളിന്‍റെയും വരവോടെ നോക്കിയാ പ്രതിസന്ധിയിലായി.

 

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ നോക്കിയയുടെ പങ്കാളിയാണ് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് സോഫ്റ്റ്‌വെയര്‍ ആണ് നോക്കിയ 2011 മുതല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍ വിപണിയിലെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നു മൈക്രോസോഫ്റ്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Tags: