Skip to main content
ജോഹന്നാസ്ബര്ഗ്

nelson mandela

നെല്‍സന്‍ മണ്ടേല ആശുപത്രി വിട്ടതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നു മണ്ടേല.

 

മണ്ടേലയുടെ സ്ഥിതി ഇപ്പോഴും ഗുരുതരമാണെന്ന് പ്രസിഡന്റ് ജേക്കബ് സുമയുടെ ഓഫീസ് പറഞ്ഞു. ആശുപത്രിയില്‍ ഇപ്പോള്‍ നല്‍കുന്ന ചികിത്സ വീട്ടില്‍ തുടരാമെന്ന്മെഡിക്കല്‍ സംഘം അറിയിച്ചതിനെ തുടര്‍ന്നാണ്‌ മണ്ടേലയെ ഹൂട്ടനിലെ വീട്ടിലേക്ക് മാറ്റിയത്.

 

ജൂണ്‍ എട്ടിനാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്‍ മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ ജനാധിപത്യത്തിന്റെ പിതാവായ  മണ്ടേല ജൂലൈ മാസത്തില്‍ 95 വയസ്സ് പൂര്‍ത്തിയാക്കി.