അമ്മാന്‍: പലസ്തീനുമായി സമാധാനം പുലര്‍ത്താന്‍ സമയമായെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഷിമോന്‍ പെരസ് പറഞ്ഞു. ജോര്‍ധാനില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെയായിരുന്നു ഷിമോണ്‍ പെരസിന്റെ പ്രഖ്യാപനം. പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഉടന്‍ തന്നെ പ്രശ്ന പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് ഇസ്രയേല്‍ പ്രധാന മന്ത്രി ബഞ്ചമിന്‍ നെതന്യാഹു ആണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള സംശയങ്ങള്‍ നീക്കാനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ ഉടന്‍ നടത്തേണ്ടത് അനിവാര്യമാണെന്നും പ്രസിഡന്റ് ഷിമോണ്‍പെരസ് വ്യക്തമാക്കി. പാലസ്തീനുമായുള്ള സമാധാന ചര്‍ച്ചകള്‍ അഞ്ച് വര്‍ഷമായി തടസ്സപെട്ടിരിക്കുകയായിരുന്നു. ഒരു ജനതയ്ക്ക് രണ്ടു രാഷ്ട്രം എന്നാ രീതിയില്‍ ആയിരിക്കണം ചര്‍ച്ച പുനരാരംഭിക്കെണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.