ആന്റിബയോട്ടിക്സുകൾ ഭാവിയിലെ പ്രതിസന്ധി

ഡോ . വരുണ്‍ നടരാജൻ
Sun, 14-02-2016 09:45:00 PM ;

ayurveda, antibioticsഇരുപതാം നൂറ്റാണ്ടിലെ മെഡിസിൻ രംഗത്തെ ഏറ്റവും വലിയ സംഭാവനയാണ്
ആന്റിബയോട്ടികുകൾ .നമ്മുടെ ശരീരത്തിൽ ഹനീകരമായി വളരുന്ന സൂക്ഷ്മാണുകളെ കൊല്ലുകയോ അവയുടെ വളർച്ച തടയുകയോ ചെയ്യുകയാണ്  ആന്റിബയോട്ടികുകൾ .

ആന്റിബയോട്ടികുകളുടെ കണ്ടുപിടിത്തമാണ് ആധുനിക ശാസ്ത്രത്തിന്റെ കുതിപ്പിന് ശക്തി പകർന്നത്. പല സമയത്തും ആപത്കരമായ രീതിയിൽ ശരീരത്തിനെ നശിപിക്കുന്ന സൂക്ഷ്മാണുകളെ കൊല്ലുന്നതിനു ഇവ അത്യന്താപേക്ഷിതമാണ്. എന്നാൽ ലോകം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയപ്പോൾ  ആന്റിബയോട്ടികുകളെ എങ്ങനെ ഒഴിവാക്കാം എന്ന് പരീക്ഷണം നടത്തുന്നു. വികസിത രാജ്യങ്ങളിൽ ആന്റിബയോട്ടികുകൾ ഉപയോഗികുനതിനു കർശന നിയമം ഉണ്ട്.എന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ  ആന്റിബയോട്ടികുകൾ ഡോക്ടർമാരുടെ നിർദേശം ഇല്ലാതെയും രോഗികൾ വാങ്ങി ഉപയോഗിക്കുന്നു. പല ആന്റിബയോട്ടികുകളും  ഇന്ന് മനുഷ്യ ശരീരത്തിൽ ഫലപ്രദം ഇല്ലാതെ വന്നിരിക്കുന്നു എന്നത് ആധുനിക ശാസ്ത്രത്തെ വല്ലാതെ അലട്ടുന്നുണ്ട്.നമ്മുടെ ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുകളെ ആന്റിബയോട്ടികുകൾ പലപ്പോഴും നശിപ്പിക്കുന്നു. ആന്റിബയോട്ടികുകളെ എങ്ങനെ ഒഴിവാക്കാം എന്ന് ലോകം ചിന്തിക്കുമ്പോൾ എല്ലാവരും ചൂണ്ടിക്കാട്ടുനത് ആയുർവ്വേദം ആണ്. ആന്റിബയോട്ടികുകൾ വളർച്ച നേടിയപ്പോൾ നാം കൈവിട്ടത് പരമ്പരാഗതമായി നാം നേടിയ അറിവുകളാണ്.

സൂക്ഷ്മാണുക്കൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾ പണ്ടുകാലം മുതൽ ഉണ്ടായിരുന്നു. അതിൽ പല രോഗികളും സുഖമായി അതിനെ അതിജീവിച്ചു. ആയുർവേദത്തിൽ സൂക്ഷ്മാണുകളെ കൊല്ലുന്ന ചികിത്സാരീതി നിലവിൽ  ഇല്ല.  സൂക്ഷ്മാണുകളെ നമ്മുടെ ശരീരത്തിലെ തന്നെ വ്യാധിക്ഷമത്വം (immunity ) കൊണ്ട് നേരിടുകയാണ് ചെയുന്നത്. വീണ്ടും രോഗം വരാതെ ഇരിക്കുനതിനു ഇത് സഹായിക്കും. ആയുർവേദത്തിൽ പല രോഗങ്ങൾക്കും മരുന്നുകളുടെ യോഗം ആണ് ഉപയോഗിക്കുന്നത് .ഇതിൽ എല്ലാം തന്നെ രോഗത്തെ കുറയ്ക്കുന്ന മരുന്നിനൊപ്പം  വ്യാധിക്ഷമത്വം നിലനിർത്തുന്നതിനും ആവശ്യമായ ചേരുവകകൾ കൂടി കാണും .അതായതു നമ്മുടെ ശരീരത്തിൽ സംഭവിച്ച മാറ്റത്തെ ശരീരം കൊണ്ട് പ്രതിരോധിക്കുന്ന രീതി. ഈ രീതിയിൽ പുതിയ പരീക്ഷണങ്ങൾ നടത്തിയാൽ ആന്റിബയോട്ടികുകളെ നമ്മുക്ക് ഒഴിവാക്കാം. ചെറിയ അസുഖം വരുമ്പോഴേ ആന്റിബയോട്ടികുകൾ കഴിക്കുന്നത്‌
ഒഴിവാക്കാവുന്നതാണ് .

Dr VARUN NATARAJAN, MANAGING PARTNER AND AYURVEDIC PHYSICIAN Dr P NATARAJAN MEMORIAL HOSPITAL NALLILA (P O), NALLILA KOLLAM - 691515 Phone: 0474- 2562014, 015,115 # 9495379008

 

 

Dr VARUN NATARAJAN, MANAGING PARTNER AND AYURVEDIC PHYSICIAN
Dr P NATARAJAN MEMORIAL HOSPITAL
NALLILA (P O), NALLILA
KOLLAM - 691515
Phone: 0474- 2562014, 015,115
# 9495379008

Tags: