Skip to main content

jimny

അങ്ങനെ കാത്തിരിപ്പുകള്‍ക്ക് വിരാമം. ജിപ്‌സിയുടെ പിന്മുറക്കാരനെ മാരുതി അവതരിപ്പിച്ചു. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യന്‍ വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ജിമ്‌നിയെ മാരുതി അവതരിപ്പിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നേരത്തെ ജിമ്‌നി ഇറങ്ങിയിരുന്നു. 

ഓഫ് റോഡിങ്ങിന് പുറമേ യാത്രാസുഖത്തിനും പ്രാധാന്യം നല്‍കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ഉറപ്പുള്ള ലാഡര്‍ ഫ്രെയിം ഷാസിയും എയര്‍ ബാഗ്, എ.ബി.എസ്, ഇ.എസ്.പി പവര്‍ സ്റ്റിയറിങ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങള്‍ വാഹനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 

5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളിലായിരിക്കും ജിമ്‌നി നിരത്തിലെത്തുക.