Skip to main content

ഇന്ത്യന്‍ വാന്‍ വിപണിയിലെ എതിരാളികളില്ലാത്ത രാജാവാണ് ഫോഴ്‌സ് ട്രാവലര്‍. തങ്ങള്‍ അടക്കി വാഴുന്ന ആ വിപണയില്‍ മറ്റൊരു അദ്ധ്യായത്തിന് കൂടി തുടക്കമിട്ടിരിക്കുകയാണ് ഫോഴ്‌സ്. കഴിഞ്ഞ ദിവം ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് വാന്‍ ഫോഴ്‌സ് മോട്ടോര്‍സ് അവതരിപ്പിച്ചു.

ട്രാവലറില്‍ നിന്ന് കാര്യമായ രൂപഭേദം വരുത്തിയാണ് പുതിയ വാന്‍ കമ്പനി ഒരുക്കിയിരിക്കുന്നത്. രൂപത്തില്‍ ഒരു പ്രീമിയം ലുക്കാണ് പുതിയ ട്രാവലര്‍ നല്‍കുന്നത്. ഒറ്റ നോട്ടത്തില്‍ വിദേശ രാജ്യത്തെ ഏതോ വാന്‍ ആണ് ഇതെന്ന് തോന്നിപ്പോകും വിധമാണ് വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. മുന്‍ വശത്തെ രണ്ട് ഡോറുകള്‍ക്ക് പുറമെ യാത്രക്കാര്‍ക്ക് കയറാനായി ഒരു സ്ലൈഡിംഗ് ഡോറും വാനിലുണ്ട്. 

സീറ്റുകളും ഡാഷ് ബോര്‍ഡും എല്ലാം പ്രീമിയം ലുക്ക് സമ്മാനിക്കുന്നവയാണ്. മാത്രമല്ല സുരക്ഷയ്ക്കും കാര്യമായ പ്രാധാന്യം നല്‍കിയിട്ടുമുണ്ട് കമ്പനി. മുന്‍ വശത്ത് രണ്ട് എയര്‍ ബാഗുകളും, എ.ബി.എസ് ബ്രേക്കിങ് സംവിധാനവും പുതിയ ട്രാവലറിലുണ്ട്. 

ഒറ്റച്ചാര്‍ജില്‍ വാഹനത്തിന് എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയുമെന്ന കാര്യം വ്യക്തമല്ല. മാത്രമല്ല ഇതിന്റെ ഡീസല്‍ പതിപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സീറ്റുകളുടെ എണ്ണം കൂടിയതും കുറഞ്ഞതുമായ വേരിയന്റുകള്‍ ലഭ്യമാകും. ഏറ്റവം വലിയ വാഹനത്തില്‍ 18 പേര്‍ക്കാണ് സഞ്ചരിക്കാനാവുക.ഈ വര്‍ഷം അവസാനം മാത്രമേ പുതിയ ട്രാവലന്‍ നിരത്തിലിറങ്ങുകയുള്ളൂ.