ഇലട്രിക് വാഹന വിപണയില്‍ ഒരുകൈ നോക്കാന്‍ ഉറച്ച് മഹീന്ദ്ര. ഒന്നും രണ്ടുമല്ല മൂന്ന് ഇലട്രിക് വാഹനങ്ങളാണ് മഹീന്ദ്ര അവതരിപ്പിക്കാന്‍ പോകുന്നത്. ഇന്ത്യയിലെ ഇലട്രിക് വാഹനങ്ങളുടെ തുടക്കക്കാര്‍ മഹീന്ദ്രയാണ്. എന്നാല്‍ രണ്ട് വാഹനങ്ങള്‍ പുറത്തിറക്കിയതിന് ശേഷം കാര്യമായ നീക്കങ്ങളൊന്നും കമ്പനിയുടെ ഭാഗത്ത് നിന്നുമുണ്ടായില്ല.
എന്നാല്‍ വരുന്ന ഫെബ്രുവരി അഞ്ചിന് മഹീന്ദ്രയുടെ എക്‌സ്.യു.വി 300 ഇലട്രിക് വിപണിയിലിറങ്ങുകയാണ്. ഇതിന് പിന്നാലെ എക്‌സ്.യു.വി 500 ഉം കെ.യു.വി 100 ഉം ഇലക്ട്രിക് കരുത്തില്‍ വിപണയിലെത്തുമെന്നാണ് വിവരം.
കെ.യു.വി 100, എസ്‌ക്.യു.വി 300 എന്നീ വാഹനങ്ങളുടെ ഇലട്രക് പതിപ്പുകളില്‍ കാര്യമായ രൂപമാറ്റമുണ്ടാകില്ല. എന്നാല്‍ എക്‌സ്.യു.വി 500 പുത്തന്‍ രൂപത്തിലായിരിക്കും എത്തുക. ഈ മൂന്ന് മോഡലുകള്‍ക്കും 300 കിലോമീറ്റര്‍ മൈലേജ് ഉണ്ടാകും. കൊറിയന്‍ ബാറ്ററി നിര്‍മാതാക്കളായ എല്‍.ജി ചെം എന്ന കമ്പനിയാണ് മഹീന്ദ്രയുടെ വാഹനങ്ങള്‍ക്കായി ബാറ്ററി നിര്‍മ്മിക്കുന്നത്.