അഷ്ടമുടി കായലോരത്തായാലോ അടുത്ത അലുമ്‌നി മീറ്റ്

Glint Staff
Tue, 02-08-2016 01:00:25 PM ;

 

കായലുകളിലെ കവിതയാണ് അഷ്ടമുടിക്കായൽ. എട്ടു മുടികളിലായി ശിഖരം വച്ചും അനേകം തുരുത്തുകളാലും സമൃദ്ധമായ ആഴക്കായൽ. അതിന്റെ ഓരോ ഭാഗത്തിനും ഓരോ ഭാവമാണ്. പെരുമൺ പോയി നിന്നു നോക്കുമ്പോൾ കാണുന്ന വിശാലഭംഗിയല്ല അഷ്ടമുടിയിൽ കരയവസാനിക്കുന്നിടത്തു നിന്നു നോക്കിയാൽ. അതുപോലെ പ്രാക്കുളത്ത് സാമ്പ്രാണിക്കോടിയിൽ നിന്ന് മലമുകളിൽ നിന്നെന്ന പോലുള്ള കായൽക്കാഴ്ച അവാച്യം. ഓരോ മുടിയും ഉദാത്തമായ ഈരടികൾ പോലെ. ആ കായലിന്റെ കാവ്യഭംഗിയെ ഗതകാല മധുരസ്മൃതികളുമായി ഇണക്കിച്ചേർക്കാനായി കൊല്ലത്തെ റാവിസ് ഹോട്ടൽ ഒരു പ്രത്യേക പാക്കേജ് തയ്യാറാക്കിയിരിക്കുന്നു.

 

ക്ലാസ്സ്‌മേറ്റ്‌സ് എന്ന മലയാള സിനിമയ്ക്ക് ശേഷം കേരളത്തിൽ വൻതോതിൽ പ്രചാരം നേടിയ ഒന്നാണ് അലുമ്‌നി മീറ്റ് അഥവാ വിദ്യാർഥി ജീവിതത്തിലെ ചങ്ങാതിമാരുമായുള്ള ഒത്തുകൂട്ടം. പോയ കാലത്തിന്റെ കൗതുകങ്ങളിലേക്കും കുസൃതിസ്മരണകളിലേക്കു പിൻവാങ്ങി തിരക്കിട്ട ജീവിതത്തിൽ നിന്നും ഒരു പിൻവാങ്ങൽ. കുട്ടികളെപ്പോലെ കളിച്ചും ഉല്ലസിച്ചുമുള്ള നിമിഷങ്ങൾ.

 

കായൽപ്പരപ്പിലൂടെയുള്ള ഈ പിൻവാങ്ങലില്‍ വർത്തമാനകാല ജീവിതത്തിന് തൽക്കാലം അവധി കൊടുക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. അതിനുതകിയ കാൽപ്പനിക പശ്ചാത്തലം അഷ്ടമുടിക്കായൽ ഒരുക്കുന്നതിനാലാണ് കൊല്ലത്തെ തേവള്ളിപ്പാലത്തിനു സമീപമുള്ള റാവിസ് റിസോർട്‌സ് ആൻഡ് സ്പാ ഈ നൂതന പാക്കേജന് രൂപം നൽകിയിട്ടുള്ളത്. ഫൈവ് സ്റ്റാർ സൗകര്യങ്ങൾ എല്ലാം ഒരുക്കിക്കൊണ്ടുള്ളതാണ് റാവിസിന്റെ ഈ അലുമ്‌നി മീറ്റ് പാക്കേജ്.


ബിസിനസ് ഫീച്ചര്‍