Skip to main content

condoms

കോണ്ടത്തിന്റെ പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സമയം രാത്രി 11 മുതല്‍ രാവിലെ 5 വരെയാക്കി നിജപ്പെടുത്തണമെന്ന കാര്യത്തില്‍ അഡ്വര്‍ട്ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ (എ.എസ്.സി.ഐ) വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയത്തോട് നിര്‍ദേശം തേടി. ലൈംഗികതയുടെ കൂടുതല്‍ പ്രദര്‍ശനമുള്ള പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന സമയത്തില്‍ മാറ്റം വരുത്തണമെന്നാണ് എ.എസ്.സി.ഐയുടെ അഭിപ്രായം. പ്രത്യേകിച്ച് കുടുംബസമേതം ആളുകള്‍ ടി.വികാണുന്ന സമയത്ത്.

 

എന്നാല്‍ ഇതിന് മുമ്പ് വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ഇത്തരം പരസ്യങ്ങള്‍ നിയന്ത്രിക്കാനാവില്ലെന്ന് പറഞ്ഞിരുന്നു.