Delhi
പഞ്ചാബ് നാഷണല്‍ ബാങ്ക്(പി.എന്‍.ബി) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ ഗോകുല്‍ നാഥ് ഷെട്ടി ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്. ആവശ്യമായ രേഖകളില്ലാതെ നീരവ് മോഡിക്ക് ബയേഴ്സ് ക്രെഡിറ്റ് നല്‍കിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഗോകുല്‍ നാഥ് ഷെട്ടി.
പി.ന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണ് ഇത്. നീരവ് മോഡിയുടെ സഹായി ഹേമന്ത് ഭട്ട, പിഎന്‍ബി ജീവനക്കാരന്‍ മനോജ് ഖാരാട്ട് എന്നിവരാണ് അറസ്റ്റിലായിരിക്കുന്ന മറ്റ് രണ്ട് പേര്‍.