Skip to main content
Ad Image
കൊച്ചി

 

എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് കടുത്ത വീഴ്ച പറ്റിയെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. ദുരന്തബാധിതരെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ പുരോഗതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു.

 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രനായരും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. അതേസമയം ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

Ad Image