ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തിൽ നിന്നും മാറി രണ്ട് സീറ്റുകൾ കേരളത്തിൽ നേടുക എന്നതിൽ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ തന്നെതെരഞ്ഞെടുപ്പ് പ്രചാരണം .
ടിപ്പർ ലോറി അപകടങ്ങൾ സർക്കാർ അശ്രദ്ധ മൂലം
കേരളത്തിൽ ടിപ്പർ ലോറി അപകടങ്ങൾ പുതുമയല്ല .അത്തരം അപകടങ്ങൾക്ക് ഒരു പൊതുസ്വഭാവമുണ്ട്. ഒന്ന്, അമിതവേഗത്തിൽ ഓടുന്ന ടിപ്പറുകൾ. രണ്ട്, വേണ്ടവിധം ടിപ്പറിനുള്ളിൽ സാമഗ്രികൾ അല്ലെങ്കിൽ ചരക്ക് സൂക്ഷിക്കാത്ത രീതി.
Kerala government covers up failure in protests
The Kerala government has failed on multiple fronts in terms of governance. To cover up these failures, they often resort to protests instead of addressing problems directly.
ശിഖണ്ഡി പാടില്ല; വ്യാസനെ തിരുത്തുന്ന ചാനൽ ചർച്ചാ നായകൻ
വേദവ്യാസനെ തിരുത്തേണ്ടതുണ്ടെങ്കിൽ അതു വേണ്ടതു തന്നെ. ശിഖണ്ഡി എന്ന പദം പൊതു മണ്ഡലത്തിൽ ഉപയോഗിക്കാൻ പാടില്ലെന്ന് മുഖ്യധാരാ മാധ്യമത്തിലെ ന്യൂസ് അവർ ചർച്ചാ നായകൻ പ്രഖ്യാപിക്കുന്നു. ഒന്നിലധികം അവസരങ്ങളിൽ ഈ ഭേദപ്പെട്ട ചർച്ചാനായകൻ പാനലിസ്റ്റുകളെ ഇക്കാര്യം ഉദ്ബോധിപ്പിട്ടുണ്ട്.
മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണി അടിയന്തിരമായി പരിഗണിക്കേണ്ട വിഷയം
മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്.
സാഹിത്യ അക്കാദമിയുടെ ഉത്സവവും ‘ഞാൻ ‘ തടവറയും
സാംസ്കാരിക രംഗത്തെ നായകനായാലും വില്ലനായാലും ഒരുകാര്യം ഒന്നുകൂടി വ്യക്തം. വാർധക്യത്തിലെത്തിയിട്ടും കൗമാര സ്വഭാവം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് വയസ്സ് 67. കവി സച്ചിതാന്ദന് 78. കവികൾ, സാഹിത്യ അക്കാദമി ചെയർമാൻ, സാംസ്കാരിക കുത്തകാവകാശം, എന്നുള്ളതും വിദ്യാസമ്പന്നനോ ദരിദ്രനോ എന്നതുമൊക്കെ മാറ്റി വയ്ക്കാം.
മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്കെതിരെ കേസ്സെടുക്കുന്നത് അപരിഷ്കൃതം
അമ്മയെ സംരക്ഷിച്ചില്ല : മകന് സസ്പെൻഷൻ ‘ ബുധനാഴ്ചത്തെ മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത. കുമിളി പോലീസ് മകനെതിരെ കേസ്സെടുത്തതിനെ തുടർന്നാണ് അദ്ദേഹത്തെ കേരളാ ബാങ്ക് ജോലിയിൽ നിന്ന് സസ്പെണ്ട് ചെയ്തത്. ഇതേ കുറ്റത്തിന് ഈ വൃദ്ധയുടെ മകളെ നേരത്തെ പഞ്ചായത്ത് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. മക്കൾക്കെതിരെ ഇത്തരത്തിൽ കേസ്സെടുക്കുന്നത് ഇപ്പോൾ സാധാരണമായിരിക്കുന്നു. വല്ലാതെ ജീർണ്ണതയനുഭവിക്കുന്ന ഗുരുതരശൈഥില്യത്തെ നേരിടുന്ന കേരളീയ സമൂഹത്തിൻ്റെ ലക്ഷണമാണ് ഇത് പ്രകടമാക്കുന്നത്.
ഒ. എൻ .വിക്ക് പറ്റിയ തെറ്റ് തിരുത്തുന്ന കരിങ്കോഴി
തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ‘ ശാന്തികവാടം ‘ എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.
ശാന്തികവാടത്തിലെ കരിങ്കോഴി
നവകേരളത്തിൻ്റെ പ്രബുദ്ധ തലസ്ഥാന നഗരിയിലെ ശാന്തികവാടം. അവിടെ ഇന്നലെ ( 25/01/24) വൈകീട്ട് എൻ്റെ അടുത്ത ബന്ധു ജി. ഗോപിനാഥൻ്റെ (റിട്ട. ഡെ.ഡയറക്ടർ, കൃഷിവകുപ്പ്) ശവസംസ്കാരത്തിൽ പങ്കെടുക്കാനെത്തി. ഞങ്ങൾ ചെല്ലുമ്പോൾ അവിടെ ആംബുലൻസിൽ നിന്ന് മറ്റൊരു മൃതദേഹം പുറത്തെടുക്കുന്നു. അതിനു മുന്നോടിയായി കൂടെവന്നയൊരാൾ ആംബുലൻസിൽ നിന്ന് ഒരു കരിങ്കോഴിയെ പുറത്തെടുക്കുന്നു.
‘ സാനുരാമായണ’ ത്തിൻ്റെ പിന്നിലെ കഥ ഓർക്കാൻ പറ്റിയ അവസരം
ചാനൽചർച്ചകളിൽ വരുന്ന സെക്കുലറിസ്റ്റുകൾ ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് കുശിയാണ്. രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ ഇന്ത്യയിൽ സെക്യൂലറിസം മരിച്ചെന്നാണ് ഈ ബുദ്ധിജീവികൾ പറഞ്ഞുറപ്പിക്കുന്നത്. ഈ സെക്യൂലറിസ്റ്റുകളെ പോലെ ഇന്ത്യൻ ജനായത്ത സംസ്കാരത്തിൽ വിശ്വാസമില്ലാത്ത വിഭാഗമില്ല.
ഗാന്ധിസ്മൃതിയുടെ പശ്ചാത്തലത്തിൽ ഇനി അയോദ്ധ്യയെ കാണാം
ചാനൽചർച്ചകളിൽ വരുന്ന സെക്കുലറിസ്റ്റുകൾ ഉള്ളിടത്തോളം കാലം ബി.ജെ.പിക്ക് കുശിയാണ്. രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞതോടെ ഇന്ത്യയിൽ സെക്യൂലറിസം മരിച്ചെന്നാണ് ഈ ബുദ്ധിജീവികൾ പറഞ്ഞുറപ്പിക്കുന്നത്. ഈ സെക്യൂലറിസ്റ്റുകളെ പോലെ ഇന്ത്യൻ ജനായത്ത സംസ്കാരത്തിൽ വിശ്വാസമില്ലാത്ത വിഭാഗമില്ല.
അഴിമതിക്കിനീ വാർത്താ പ്രാധാന്യമില്ല
യഥാർത്ഥ മാധ്യമപ്രവർത്തനം നടത്തുകയാണെങ്കിൽ കേരളത്തിൽ ഇന്ന് ഏറ്റെടുക്കേണ്ട ആദ്യത്തെ അന്വേഷണാത്മക വിഷയമാകേണ്ട ഒന്നുണ്ട്. എങ്ങനെ കേരളത്തിൽ അഴിമതി സാമാന്യവൽക്കരിക്കപ്പെട്ടു? . ഈ ദിശയിൽ അന്വേഷണം നടത്തുന്നവർക്ക് നിസ്സംശയം കണ്ടെത്താൻ കഴിയും ,മാധ്യമങ്ങൾ തന്നെയാണ് കേരളത്തിൽ അഴിമതി സാമാന്യവൽക്കരിക്കപ്പെടാൻ കാരണമായത്. കഴിഞ്ഞ 20 കൊല്ലത്തിനുള്ളിൽ ഒരു വ്യക്തിക്കും പ്രസ്ഥാനത്തിനും എതിരെ എന്തെല്ലാം അപകീർത്തികരമായ വെളിപ്പെടുത്തൽ നടത്താമോ അതെല്ലാം മാധ്യമങ്ങളിലൂടെ നടത്തപ്പെട്ടു. എന്നിട്ട് എന്ത് സംഭവിച്ചു? അത്തരം വെളിപ്പെടുത്തലുകൾ നടക്കുമ്പോൾ ആരോപണത്തിനിരയാകുന്നവർ ഇപ്പോൾ പ്രസ്താവനയിറക്കുന്നു, ” തികച്ചും അടിസ്ഥാനരഹിതം ” ” രാഷ്ട്രീയ പ്രേരിതം ” “തിരഞ്ഞെടുപ്പല്ലേ വരുന്നത് “. അതോടെ ആ വിഷയം അവരെ സംബന്ധിച്ച് കഴിയുന്നു. എന്നാലും അതിനെ ചുറ്റിപ്പറ്റി ചാനലുകളിൽ ഒരാഴ്ചത്തെ ചർച്ച . അപ്പോഴേക്കും അടുത്ത വിഷയം വന്നിരിക്കും.ഈ ചർച്ചയുടെ ആവേശം പ്രതിസ്ഥാനത്തു നിൽക്കുന്നവരെ കൈയ്യാമം വച്ച് അകത്താക്കുന്നതിലേക്ക് തിരിയുന്നു. ജനായത്ത സംവിധാനത്തിൽ ജനങ്ങൾ ഏറ്റെടുത്തു ചെയ്യേണ്ടത് തങ്ങൾ ഏറ്റെടുക്കുന്നു എന്ന പ്രതീതി മാധ്യമങ്ങൾ ജനിപ്പിക്കുന്നു. അതിലൂടെ ജനങ്ങൾ വെറും പ്രേക്ഷകരായി മാറ്റപ്പെടുന്നു. പങ്കാളികളിൽ നിന്ന് പ്രേക്ഷകരായി ജനം മാറുന്നതാണ് ജനായത്ത സംവിധാനത്തിലെ ഏറ്റവും വലിയ അപകടം. ഒരു സംഗതി സാമന്യവൽക്കരിക്കപ്പെട്ടുകഴിഞ്ഞാൽ അത് ക്രമേണ വ്യവസ്ഥാപിതമാകും. ഉദാഹരണത്തിന് യോഗ്യത മുഖ്യപരിഗണന ആകാതെ മറ്റ് താല്പര്യങ്ങൾ മുൻനിർത്തി വൈസ് ചാൻസിലർമാരെയും പി.എസ് സി അംഗങ്ങളെയും നിയമിക്കുന്നത്. ഇതിൽപരം വലിയ അഴിമതി വേറെ ഇല്ല . എന്നാൽ അതിന്ന് വ്യവസ്ഥാപിതമാണ്. അത് അഴിമതി ആണെന്ന് മാധ്യമങ്ങൾക്ക് തോന്നുക പോലും ചെയ്യാത്ത അവസ്ഥ. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണാ വിജയനെതിരെ ബംഗളുരു രജിസ്റ്റർ ഓഫ് കമ്പനീസ് തയ്യാറാക്കിയ റിപ്പോർട്ട് . ഏതാനും മാസങ്ങളായി മാധ്യമങ്ങൾ ചർച്ച ചെയ്തു ഉറപ്പിച്ച വസ്തുതകളുടെ സ്ഥിരീകരണം മാത്രമാണ് രജിസ്റ്റർ ഓഫ് കമ്പനീസ് കണ്ടെത്തിയിട്ടുള്ളത്. എന്നിട്ടും അതിനെ അടിസ്ഥാനപ്പെടുത്തി ഒരേ തരത്തിലുള്ള ചർച്ചകളുടെ ആവർത്തനം .ഇത്തരത്തിലുള്ള അമിത ചർച്ചകളിലൂടെയാണ് , ചെടിപ്പുണ്ടായി ജുഗുപ്സാവഹവും അശ്ലീലകരവുമായ പ്രവണതകൾ സാമാന്യവൽക്കരിക്കപ്പെടുന്നത്. സി.എം.ആർ എല്ലിൽ നിന്ന് സേവനകരാറിലൂടെ വീണയ്ക്കും കമ്പനിക്കും ലഭിച്ചത് വെറും ഒരു കോടി എഴുപത്തിയഞ്ചു ലക്ഷം മാത്രം. എന്നാൽ കമ്പനിയുടെ രേഖകളിൽ ചുരുക്കപ്പേരുകൾക്കുടമകളായ ഇരുമുന്നണികളിലെയും നേതാക്കൾ കൈപ്പറ്റിയത് വമ്പൻ രണ്ടക്ക കോടികളാണ്. അതൊരു കാര്യമായ അഴിമതിയാണെന്നു പോലും മാധ്യമങ്ങൾക്ക് തോന്നുന്നില്ല. ഒരു പരാമർശ യോഗ്യത മാത്രമേ അതിനു കൽപ്പിക്കപ്പെടുന്നുള്ളു. അതിനാൽ അഴിമതിക്കിനീ കേരളത്തിൽ വാർത്താപ്രാധാന്യമില്ല. സ്ത്രീകൾ ഉൾപ്പെട്ട വിഷയത്തിനും അഴിമതിക്കും വാർത്താപ്രാധാന്യമില്ലാതെ വന്നാൽ ബുദ്ധിമുട്ടാൻ പോകുന്നതും മാധ്യമങ്ങൾ..












