Saturday, October 24, 2026

മുഖ്യമന്ത്രി അസ്വസ്ഥൻ : ഭരണമുന്നണി അടിയന്തിരമായി പരിഗണിക്കേണ്ട വിഷയം

മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്.

മുഖ്യമന്ത്രി പിണറായി വിജയൻറെ വൈകാരിക നില സ്ഫോടനാത്മകമായ അവസ്ഥയിൽ. ചുട്ടു പഴുത്തിരിക്കുന്ന ചില്ലിൽ തണുത്ത വെള്ളം വീണാൽ ഉണ്ടാവുന്ന അവസ്ഥ. ഏറ്റവും ഒടുവിലത്തെ അതിൻറെ ഉദാഹരണമാണ് ബുധനാഴ്ച ഒരു അവതാരകയോട് അദ്ദേഹം കയർത്തത്.മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോൾ അടുത്ത പ്രാസംഗികനെ വിളിക്കുന്നതിന് ഒരു ഒഴുക്കിനു വേണ്ടി അവതാരക പറഞ്ഞ ഭംഗി വാക്ക് മുഖ്യമന്ത്രിയെ അവിടെ വെച്ച് തന്നെ ചൊടിപ്പിച്ചു. പ്രസംഗം കഴിഞ്ഞ് സീറ്റിലേക്ക് നടക്കാൻ ഒരുങ്ങിയ മുഖ്യമന്ത്രി തിരിഞ്ഞുനിന്നു മൈക്കിലൂടെ തന്നെ ആ അവതാരകയെ ശാസിച്ചു. ” കമന്റൊന്നും വേണ്ട അടുത്ത ആളിനെ വിളിച്ചാൽ മതി “. എന്തായാലും ആ യുവതി അവിടെയുള്ള സദസിന്റെ കാഴ്ചാപരിധിയിൽ ആയിരുന്നുവെങ്കിലും ചാനലുകളിൽ ആമുഖം കാണിക്കപ്പെടുകയുണ്ടായില്ല. ആ അവതാരകയ്ക്ക് എത്രമാത്രം മനോവിഷമം ഉണ്ടായിക്കാണും എന്നുള്ളത് കുഞ്ഞു കുട്ടികൾക്ക് ഉൾപ്പെടെ മനസ്സിലാകുന്നതാണ് .എന്നാൽ അതിനേക്കാൾ ഗൗരവമായ വിഷയം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി അതീവ ഗുരുതരാവസ്ഥയിൽ അസ്വസ്ഥനായിരുന്നു എന്നതാണ്. സംസ്ഥാനത്തിന്റെ ഗതിയെ നിർണയിക്കുന്ന തീരുമാനങ്ങൾ എടുക്കേണ്ട മനസ്സാണ് ഇത്തരത്തിൽ അസ്വസ്ഥമായിരിക്കുന്നത് .ഇത് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിൻറെ തീരുമാനങ്ങളെ സ്വാധീനിക്കും. കേരളത്തെ സംബന്ധിച്ച് ആ വിഷയമാണ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്. ഭരണകക്ഷിയും മുന്നണിയും ഈ വിഷയം അടിയന്തരമായി ചർച്ച ചെയ്യേണ്ട രാഷ്ട്രീയ കാര്യം.

Latest News

പാറ്റപ്പാർട്ടി ഒരു യാദൃശ്ചിക ക്യൂ ആർ കോഡ്

കെ.ജി. ജ്യോതിർഘോഷ് ലഹരിയില്ലാതെ ഒരു...

പഞ്ചരത്നകീർത്തനം

2013 ഇൽ സ്വാമി ആനന്ദവനം...

സർക്കീട്ടിനിടയിൽ ചില ആനക്കാര്യങ്ങൾ

കരയിലെ ഏറ്റവും വലിയ മൃഗമാണ്...

രാഹുൽ ഗാന്ധി കാട്ടിയ വിഡ്ഡിത്തം

ജന്തർ മന്ദിർ പ്രക്ഷോഭം തിങ്കളാഴ്ചയോടു...

സി.പി.എമ്മും ഒളിവിലെ സന്തതികളും -2

"ഇതൊക്കെ ഇത്ര വല്യ കാര്യമാക്കണോ?" സി.പി.എമ്മിനുള്ളിൽ...

സി.പി.എമ്മും ഒളിവിലെ സന്തതികളും

സ്ത്രീകളെ ലൈംഗികമായി നിർദ്ദയം ചൂഷണം...

എം.വി.ഗോവിന്ദൻ്റെ നിലപാട് ശിക്ഷാർഹം

നിലവിലുള്ള നിയമമനുസരിച്ച് ഒരു സ്ത്രീ...

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...