Thursday, June 25, 2026

ഒ. എൻ .വിക്ക് പറ്റിയ തെറ്റ് തിരുത്തുന്ന കരിങ്കോഴി

തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ‘ ശാന്തികവാടം ‘ എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം.

തലസ്ഥാനത്തെ ഇലക്ട്രിക് ശ്മശാനത്തിന് ശാന്തികവാടം എന്ന് പേരിട്ടത് കവി ഒ.എൻ.വി. കുറുപ്പ്. എന്തുകൊണ്ടാകാം അദ്ദേഹം ഈ പേരിലെത്തിയത്? അശാന്തമായ ജീവിതത്തിൽ നിന്നും ശാന്തിയിലേക്കു പ്രവേശിക്കുന്നു എന്ന തോന്നലാകാം. എന്നു വെച്ചാൽ ശാന്തിയുടെ കവാടത്തിലെത്തുന്നതിനുള്ള മിനിമം യോഗ്യത മരണമെന്നർത്ഥം. ഗീതയിൽ അർജുനൻ്റെ ചോദ്യത്തിനുത്തരമായി കൃഷ്ണൻ്റെ ഒരു ഒന്നൊന്നരയുത്തരമുണ്ട് . നാടൻ ശൈലിയിൽ പറഞ്ഞാൽ ഇങ്ങനെ, ” എടാവേ, ഈ ജീവിതത്തിൽ ശാന്തിയില്ലെങ്കിൽ പിന്നെന്തിനാടാവേ…….” എന്നു പറഞ്ഞുകൊണ്ടാണ് തുടക്കം. ഈ ജീവിതത്തെ ശാന്തിയിലാക്കാതെ അടുത്ത ജന്മത്തിലെ ശാന്തിക്കു വേണ്ടി ശ്രമിക്കുന്നവൻ വിഡ്ഡിയാണെന്ന് കൂടി കൃഷ്ണൻ പറയുന്നു. കഴിഞ്ഞാഴ്ച സകലദ്വാരങ്ങളും കുട്ടിക്കെട്ടി മൃതദേഹത്തോടൊപ്പം ബലിയർപ്പിക്കാൻ തൈക്കാട് ശാന്തികവാട ത്തിൽ കൊണ്ടുവന്ന കരങ്കോഴിയുടെ ഞെരക്കം ശാന്തികവാടം എന്ന പേരിടലിൽ ഒ. എൻ. വിക്കു പറ്റിയ തെറ്റിനെ തിരുത്തുന്നതായിരുന്നു. ഒരു ജീവിക്ക് ജീവനോടെ അനുഭവിക്കാവുന്ന ഏറ്റവും വലിയ അശാന്തിയാണ് ശാന്തി കവാട ത്തിൽ ആ കരിങ്കോഴിയറിഞ്ഞത്. തീർച്ചയായും ശാന്തികവാടത്തിനുള്ളിൽ അതിൻ്റെ കഴുത്തറുത്തപ്പോൾ അതിന് ശാന്തി . മരണാനന്തര ശാന്തിവിശ്വാസമാണ് ആ കരങ്കോഴിയുടെയും ബലിക്കും കാരണമായത്. എല്ലാ ദർശനങ്ങളും മതങ്ങളും ജീവിച്ചിരിക്കുമ്പോഴുള്ള ശാന്തിപദ്ധതിയാണ് മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ വ്യവസ്ഥാപിത മതസ്ഥാപനങ്ങളും അവയുടെ അദ്ധ്യക്ഷന്മാരും തങ്ങളുടെ അധികാരം നിലനിർത്തുന്നത് ഈ മരണാനന്തര ശാന്തി അഥവാ സ്വർഗ്ഗത്തെ മുൻനിർത്തിയാണ്. ഫ്രാൻസിസ് മാർപ്പാപ്പ അത് വ്യക്തവും ശക്തവുമായി തിരുത്തിയിരുന്നു. ഈ ലോകത്തിൽ മാത്രമേ സ്വർഗ്ഗം സാധ്യമാകൂ എന്നദ്ദേഹം പറഞ്ഞെങ്കിലും അനുയായികൾ കേട്ട ലക്ഷണം ഇതുവരെ കിട്ടിയിട്ടില്ല. മതതീവ്രവാദ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്ന പ്രേരകധാരണയുമിതാണ്. എവിടെ വേണമെങ്കിലും കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യാവുന്ന മൃതശരീരത്തിന് എന്തു ശാന്തി. ആ അർത്ഥം ആലോചിച്ചാലും ശാന്തികവാടംഎന്ന പേരിലെ അനൗചിത്യം പ്രകടം. കാളിദാസനെ ക്കുറിച്ച് മഹാകാവും എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഭാരതീയ സംസ്കൃതിയുടെ ആത്മാവ് പിടികിട്ടിയിട്ടില്ല. കവിയായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരൻ്റെ പരിമിതി. സമസ്ത ദ്വാരങ്ങളും പൂട്ടപ്പെട്ട ആ കരിങ്കോഴി ഞെരങ്ങിക്കൊണ്ടു പറയുന്നു, ഈ ഇടത്തെ പൈങ്കിളി വൽക്കരിക്കുകയോ കാല്പനികമാക്കുകയോ ചെയ്യാതെ വെറും വൈദ്യുത ശ്മശാനമെന്നാക്കുക. ജീവിതത്തിൻ്റെ ഓരോ നിമിഷവുമാകണം ശാന്തികവാടമെന്ന്. മരണത്തെ പൈങ്കിളി വൽക്കരിക്കുക മലയാളിക്ക് ഒരു രോഗം പോലെയായിട്ടുണ്ട്. വിശേഷിച്ചും മാധ്യമങ്ങൾക്ക്..

Latest News

കീഴാർനെല്ലി – മഞ്ഞപ്പിത്തത്തിന് ഒരു സിദ്ധഔഷധം

കേരളത്തിലുടനീളം കാണപ്പെടുന്ന ഒരു സസ്യമാണ്...

തമിഴ് രാഷ്ട്രീയത്തിൽ അണ്ണാമലൈ കടന്നു വരുമ്പോൾ

തമിഴകത്തിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ അച്ചുതണ്ട്...

തമിഴ്ക രാഷ്ട്രീയം മാറി ; ഇതാ വീണ്ടും മാറുന്നു

ടിവി കെയുടെ വിജയത്തോടെ തമിഴക...

അഴകിനും ആരോഗ്യത്തിനും ആദായത്തിനും തേനീച്ച

നിത്യയൗവ്വനത്തിനു റാണിയീച്ചകളുടെ ആഹാരമായ റോയല്‍...

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...