Saturday, April 18, 2026
Home Blog Page 10

വിഎസിന് നൽകപ്പെട്ട അന്ത്യാഭിവാദ്യം കമ്മ്യൂണിസ്റ്റ് വിരുദ്ധം

0
Communism decimated before human values

സിപിഎമ്മിന്റെ കാഴ്ചപ്പാടിൽ വിഎസ് അച്യുതാനന്ദന് കേരളം നൽകിയ വിടവാങ്ങൽ കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്. ഇത് ആവർത്തിക്കപ്പെട്ടത് ഏതാനും വർഷങ്ങൾക്കു മുമ്പ് വി എസ്സുമായി ബന്ധപ്പെട്ട് തന്നെയാണ് . പാർട്ടിക്കു മുകളിലേക്ക് വിഎസ് ഉയർത്തി കാണിക്കപ്പെടുന്നു, അദ്ദേഹത്തിൻറെ ചിത്രങ്ങൾ കൂടുതൽ വലിപ്പത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു , എന്നീ സന്ദർഭങ്ങളിലാണ് അത്തരം രീതികൾ കമ്മ്യൂണിസ്റ്റ് വിരുദ്ധം എന്ന് കേരളത്തിൽ സിപിഎം നേതൃത്വത്തിൽ നിന്ന് ആവർത്തിച്ച് കേട്ടത്.
      ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് യഥാർത്ഥത്തിൽ കേരളത്തിലെ ജ  വടക്ക് കാസർഗോഡ് മുതൽ തെക്ക് കന്യാകുമാരി മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് പോലും ആൾക്കാർ എത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയും പാർട്ടിയുടെ പ്രത്യയശാസ്ത്രവും ജനങ്ങളുടെ മനസ്സുകളിൽ തൊടാൻ പരാജയപ്പെട്ടടത്താണ് വിഎസ് തൊട്ടത്.അതിൻറെ തെളിവാണ് കനത്ത മഴയും നനഞ്ഞ് ജനം വിഎസിന് അന്ത്യ അഭിവാദ്യം അർപ്പിക്കാൻ കാത്തുനിന്നത്.

വി എസ് ഓർമ്മിപ്പിക്കുന്നു കമ്മ്യൂണിസത്തിൻ്റെ ദൗർബല്യവും മനുഷ്യത്വത്തിൻ്റെ വിജയവും

0
Humanism wins over Communism

വി. എസ്സിന് കേരളം വിട പറയുന്നതിൽ നിന്ന് തെളിയുന്ന വസ്തുത കമ്മ്യൂണിസത്തിൻ്റെ പരിമിതിയും മനുഷ്യത്വത്തിൻ്റെ സാധ്യതയുമാണ്.

അടിമുടി പോരാളി

0
V S Achuthanandan

പള്ളിക്കൂടത്തിൽ പോകുമ്പോൾ ജാതി പറഞ്ഞ് കളിയാക്കിയവനെ അരയിൽ കിടന്ന വെള്ളിയരഞ്ഞാണം ഊരിയെടുത്ത് അടിച്ചിടത്തു നിന്നും ആരംഭിക്കുകയാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ്റെ പോരാട്ടം. അത് അന്ത്യം വരെ തുടർന്നു.

പുതിയ വിവാദത്തിന് തിരികൊളുത്തി എൻസിഇആർടി

0
Eighth standard students will study the brutality of Mughuls

മുഗൾ ഭരണാധികാരികളുടെ ക്രൂരതയെ എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബാബർ, അക്ബർ, ഔറംഗസീബ് എന്നിവരെ കുറിച്ചിട്ടാണ് പാഠം . നഗരങ്ങൾ കൊള്ളയടിച്ച് ആൾക്കാരെ കൊന്നൊടുക്കി സ്ത്രീകളെ മാനഭംഗം ചെയ്ത് ക്ഷേത്രങ്ങൾ നശിപ്പിച്ച പൈശാചികനായിട്ടാണ് ബാബറെ ചിത്രീകരിച്ചിരിക്കുന്നത്.

ആപ്പ് ജെയ്സേ കോയി’ കലക്കി

0
Patriarchial-modern romance

കോമഡി, റൊമാൻസ്, ഭൂതകാലം പാരമ്പര്യം, മാറിയ കാലം, മാറുന്ന ചിന്ത, എന്നിവ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹിന്ദി സിനിമയാണ് ആപ് ജയ് സേ കോയി .

എസ്എഫ്ഐ എന്ന സംഘടനയുടെ ഗതികേട്

0
Drenched firebrand

 

എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന യുവതീ യുവാക്കൾ അവരുടെ ആവേശവും എടുത്തുചാട്ടവുമൊക്കെ  ഒരു പരിധിവരെ ആത്മാർത്ഥമായി ചെയ്യുന്നതാണ്. എന്നാൽ അവർ തങ്ങളുടെ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ഇങ്കിതത്തിനു വേണ്ടി ഉപയോഗിക്കപ്പെടുകയാണ് എന്ന് അവർ തിരിച്ചറിയുന്നില്ല. അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഭാരതംബക്കെതിരെ എസ്എഫ്ഐയെ ഉപയോഗിച്ച് സിപിഎം നടത്തിയ സമരം. ആ സമരത്തിലൂടെ പൊന്തിവന്ന നേതാവാണ് എസ്എഫ്ഐ പ്രസിഡൻറ് എം ശിവപ്രസാദ് . ഈ സമരത്തിലൂടെ ശിവപ്രസാദ് തീപ്പൊരി നേതാവ് എന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്തു. ആ യുവ നേതാവിൻറെ വിഷയ അവതരണവും പ്രസംഗങ്ങളും എല്ലാം ആ നിലയ്ക്കുള്ളതായിരുന്നു. 
    എന്നാൽ മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി ഉടൻതന്നെ ഗവർണറുമായി രമൃതയിലെത്താൻ അദ്ദേഹം തീരുമാനിച്ചു. അതോടെ എസ്എഫ്ഐയുടെ സമരവും അവസാനിച്ചു. ആളിക്കത്തിയെ തീയുടെ മേൽ മേഘപാളി വന്നു പതിച്ച പോലെ എസ്എഫ്ഐ സമരത്തീ അണഞ്ഞു. ഈ സംഘടനയിൽ സ്വയം ചിന്തിക്കാൻ ശേഷിയുള്ള യുവതി യുവാക്കൾ ഉണ്ടെങ്കിൽ അവർക്ക് ഇതിൽപരം ആത്മനിന്ദ തോന്നാനുള്ള  അവസരം ഉണ്ടാവുകയില്ല. 
     ഒരു സമൂഹത്തിലെ യുവജനതയെ നിർവീര്യമാക്കുന്ന നടപടിയായി സിപിഎം നേതൃത്വത്തിൻ്റേത്. കേരളത്തിലെ  ഏറ്റവും വലിയ വിദ്യാർത്ഥിപ്രസ്ഥാനമാണ് എസ്എഫ്ഐ . ആ സംഘടനയിലെ പ്രവർത്തകർ ഈ രീതിയിൽ നിർവീര്യമാക്കപ്പെടുമ്പോൾ ഒരു ജനതയുടെ നല്ല ശതമാനം യുവത്വമാണ് നിർവീര്യമായി പോകുന്നത്. ഇതിൽ ഒരു കൂട്ടം ചിന്തിക്കുന്നു, നേതൃത്വത്തിന് ഇത്തരം നടപടികളിൽ ഏർപ്പെടാമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്ക് ആയിക്കൂടാ. അത്തരക്കാരാണ് കുറ്റകൃത്യ ഇടപാടുകളിലേക്ക് തിരിയുന്നത്. അതിൻറെ പ്രതിഫലനമാണ് മയക്കുമരുന്ന് കള്ളക്കടത്ത് അതുപോലുള്ള കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവരിൽ എസ്എഫ്ഐ അല്ലെങ്കിൽ സിപിഎം ബന്ധമുള്ളവർ ഉണ്ടാകാൻ കാരണം. 

വെള്ളാപ്പള്ളി സിപിഎമ്മിന്റെ മൈക്ക് ആകുന്നു

0
Faithfully his master's voice

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുഖ്യമന്ത്രി പിണറായി വിജയൻറെ മൈക്കായി മാറുന്നു. ഏറ്റവും ഒടുവിലത്തെ അതിൻറെ തെളിവാണ് അദ്ദേഹം മുസ്ലിം ഭീഷണി ഉയർത്തുകയും ഈഴവർ ജാതി പറഞ്ഞ് അർഹിക്കുന്ന സീറ്റുകൾ മുന്നണികളിൽ നിന്ന് വാങ്ങിക്കണമെന്ന് പറയുകയും ചെയ്തിരിക്കുന്നത്.

മിഥുന്റെ മരണത്തിന് കാരണം സിപിഎം

0
 Electric line almost kissing the school roof at Thevalakkara

തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥി 13 വയസ്സുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കാൻ കാരണം വ്യക്തിയല്ല, പ്രസ്ഥാനമാണ് എന്നാണ് അവിടെ നിന്നുള്ള ഒരു സിപിഎം പ്രവർത്തകൻ പറയുന്നത്.

മലയാളിയുടെ പ്രതികാര ദാഹത്തെ ശമിപ്പിച്ച് സർക്കാർ ദുരന്തത്തെ അവസരമാക്കി മാറ്റുന്നു

0
1000093643_0

ഒരു ദുരന്തം ഉണ്ടാവുമ്പോൾ മലയാളി സമൂഹത്തിന് പെട്ടെന്ന് പൊന്തി ഉയരുക പ്രതികാരദാഹമാണ്. ആ ദാഹത്തെ താൽക്കാലികമായി ശമിപ്പിക്കുന്നത് സർക്കാരിന് ആ ദുരന്തത്തിൽ നിന്ന് അനായാസം പുറത്തുവരാൻ പറ്റുന്നു

പാകിസ്ഥാനിൽ ആസിഫ് മുനീർ പ്രസിഡണ്ട് പദവിയിലേക്കോ?

0
1000093642

പാകിസ്ഥാൻ പട്ടാള മേധാവി ആസിഫ് മുനീർ പാകിസ്ഥാൻ പ്രസിഡണ്ട് പദവിയിലേക്ക് എത്തപ്പെടും എന്നുള്ളചർച്ച സജീവമാകുന്നു.

പി ജെ കുര്യനിലൂടെ വളരാത്ത കേരളത്തെ കാണാം

0
GLINT image why news (1)

വളർച്ചയില്ലാത്ത കേരളത്തെ കാണണമെങ്കിൽ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറും ഒക്കെയായിരുന്ന പിജെ കുര്യനിലേക്ക് നോക്കിയാൽ മതി. അദ്ദേഹം എസ്എഫ്ഐയുടെ അക്രമശൈലിയെ പുകഴ്ത്തുകയും ആ നിലയിലേക്ക് കെഎസ്‌യുവും യൂത്ത് കോൺഗ്രസും ഉയരാത്തതിന് നിശിതമായി വിമർശിക്കുകയും ചെയ്തിരിക്കുന്നു. 

യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മാധ്യമങ്ങൾ

0
Ravada Chandrasekhar

വിദ്യാഭ്യാസം, ആരോഗ്യം ഈ രണ്ട് മേഖലകൾ കേരളത്തിൽ ഇപ്പോൾ  പ്രതിസന്ധികളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മാധ്യമങ്ങൾ അപ്രസക്തമായ വിഷയങ്ങൾ കൊണ്ടുവന്ന് അവയെ മൂടാൻ ശ്രമിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് റവാഡ ചന്ദ്രശേഖരനെതിരെ 1995ൽ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം ഇപ്പോൾ മാധ്യമങ്ങൾ കുത്തിപ്പൊക്കുന്നത്.