കോമഡി, റൊമാൻസ്, ഭൂതകാലം പാരമ്പര്യം, മാറിയ കാലം, മാറുന്ന ചിന്ത, എന്നിവ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഹിന്ദി സിനിമയാണ് ആപ് ജയ് സേ കോയി .
എസ്എഫ്ഐ എന്ന സംഘടനയുടെ ഗതികേട്
എസ്എഫ്ഐയിൽ പ്രവർത്തിക്കുന്ന യുവതീ യുവാക്കൾ അവരുടെ ആവേശവും എടുത്തുചാട്ടവുമൊക്കെ ഒരു പരിധിവരെ ആത്മാർത്ഥമായി ചെയ്യുന്നതാണ്. എന്നാൽ അവർ തങ്ങളുടെ മുതിർന്ന രാഷ്ട്രീയ നേതാക്കളുടെ ഇങ്കിതത്തിനു വേണ്ടി ഉപയോഗിക്കപ്പെടുകയാണ് എന്ന് അവർ തിരിച്ചറിയുന്നില്ല. അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഭാരതംബക്കെതിരെ എസ്എഫ്ഐയെ ഉപയോഗിച്ച് സിപിഎം നടത്തിയ സമരം. ആ സമരത്തിലൂടെ പൊന്തിവന്ന നേതാവാണ് എസ്എഫ്ഐ പ്രസിഡൻറ് എം ശിവപ്രസാദ് . ഈ സമരത്തിലൂടെ ശിവപ്രസാദ് തീപ്പൊരി നേതാവ് എന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്തു. ആ യുവ നേതാവിൻറെ വിഷയ അവതരണവും പ്രസംഗങ്ങളും എല്ലാം ആ നിലയ്ക്കുള്ളതായിരുന്നു.
എന്നാൽ മുഖ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരിച്ചെത്തി ഉടൻതന്നെ ഗവർണറുമായി രമൃതയിലെത്താൻ അദ്ദേഹം തീരുമാനിച്ചു. അതോടെ എസ്എഫ്ഐയുടെ സമരവും അവസാനിച്ചു. ആളിക്കത്തിയെ തീയുടെ മേൽ മേഘപാളി വന്നു പതിച്ച പോലെ എസ്എഫ്ഐ സമരത്തീ അണഞ്ഞു. ഈ സംഘടനയിൽ സ്വയം ചിന്തിക്കാൻ ശേഷിയുള്ള യുവതി യുവാക്കൾ ഉണ്ടെങ്കിൽ അവർക്ക് ഇതിൽപരം ആത്മനിന്ദ തോന്നാനുള്ള അവസരം ഉണ്ടാവുകയില്ല.
ഒരു സമൂഹത്തിലെ യുവജനതയെ നിർവീര്യമാക്കുന്ന നടപടിയായി സിപിഎം നേതൃത്വത്തിൻ്റേത്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥിപ്രസ്ഥാനമാണ് എസ്എഫ്ഐ . ആ സംഘടനയിലെ പ്രവർത്തകർ ഈ രീതിയിൽ നിർവീര്യമാക്കപ്പെടുമ്പോൾ ഒരു ജനതയുടെ നല്ല ശതമാനം യുവത്വമാണ് നിർവീര്യമായി പോകുന്നത്. ഇതിൽ ഒരു കൂട്ടം ചിന്തിക്കുന്നു, നേതൃത്വത്തിന് ഇത്തരം നടപടികളിൽ ഏർപ്പെടാമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്ക് ആയിക്കൂടാ. അത്തരക്കാരാണ് കുറ്റകൃത്യ ഇടപാടുകളിലേക്ക് തിരിയുന്നത്. അതിൻറെ പ്രതിഫലനമാണ് മയക്കുമരുന്ന് കള്ളക്കടത്ത് അതുപോലുള്ള കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവരിൽ എസ്എഫ്ഐ അല്ലെങ്കിൽ സിപിഎം ബന്ധമുള്ളവർ ഉണ്ടാകാൻ കാരണം.
വെള്ളാപ്പള്ളി സിപിഎമ്മിന്റെ മൈക്ക് ആകുന്നു
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മുഖ്യമന്ത്രി പിണറായി വിജയൻറെ മൈക്കായി മാറുന്നു. ഏറ്റവും ഒടുവിലത്തെ അതിൻറെ തെളിവാണ് അദ്ദേഹം മുസ്ലിം ഭീഷണി ഉയർത്തുകയും ഈഴവർ ജാതി പറഞ്ഞ് അർഹിക്കുന്ന സീറ്റുകൾ മുന്നണികളിൽ നിന്ന് വാങ്ങിക്കണമെന്ന് പറയുകയും ചെയ്തിരിക്കുന്നത്.
മിഥുന്റെ മരണത്തിന് കാരണം സിപിഎം
തേവലക്കര ബോയ്സ് സ്കൂളിലെ വിദ്യാർഥി 13 വയസ്സുകാരനായ മിഥുൻ ഷോക്കേറ്റ് മരിക്കാൻ കാരണം വ്യക്തിയല്ല, പ്രസ്ഥാനമാണ് എന്നാണ് അവിടെ നിന്നുള്ള ഒരു സിപിഎം പ്രവർത്തകൻ പറയുന്നത്.
മലയാളിയുടെ പ്രതികാര ദാഹത്തെ ശമിപ്പിച്ച് സർക്കാർ ദുരന്തത്തെ അവസരമാക്കി മാറ്റുന്നു
ഒരു ദുരന്തം ഉണ്ടാവുമ്പോൾ മലയാളി സമൂഹത്തിന് പെട്ടെന്ന് പൊന്തി ഉയരുക പ്രതികാരദാഹമാണ്. ആ ദാഹത്തെ താൽക്കാലികമായി ശമിപ്പിക്കുന്നത് സർക്കാരിന് ആ ദുരന്തത്തിൽ നിന്ന് അനായാസം പുറത്തുവരാൻ പറ്റുന്നു
പാകിസ്ഥാനിൽ ആസിഫ് മുനീർ പ്രസിഡണ്ട് പദവിയിലേക്കോ?
പാകിസ്ഥാൻ പട്ടാള മേധാവി ആസിഫ് മുനീർ പാകിസ്ഥാൻ പ്രസിഡണ്ട് പദവിയിലേക്ക് എത്തപ്പെടും എന്നുള്ളചർച്ച സജീവമാകുന്നു.
പി ജെ കുര്യനിലൂടെ വളരാത്ത കേരളത്തെ കാണാം
വളർച്ചയില്ലാത്ത കേരളത്തെ കാണണമെങ്കിൽ മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ ഡെപ്യൂട്ടി സ്പീക്കറും ഒക്കെയായിരുന്ന പിജെ കുര്യനിലേക്ക് നോക്കിയാൽ മതി. അദ്ദേഹം എസ്എഫ്ഐയുടെ അക്രമശൈലിയെ പുകഴ്ത്തുകയും ആ നിലയിലേക്ക് കെഎസ്‌യുവും യൂത്ത് കോൺഗ്രസും ഉയരാത്തതിന് നിശിതമായി വിമർശിക്കുകയും ചെയ്തിരിക്കുന്നു.
യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മാധ്യമങ്ങൾ
വിദ്യാഭ്യാസം, ആരോഗ്യം ഈ രണ്ട് മേഖലകൾ കേരളത്തിൽ ഇപ്പോൾ പ്രതിസന്ധികളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മാധ്യമങ്ങൾ അപ്രസക്തമായ വിഷയങ്ങൾ കൊണ്ടുവന്ന് അവയെ മൂടാൻ ശ്രമിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് റവാഡ ചന്ദ്രശേഖരനെതിരെ 1995ൽ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം ഇപ്പോൾ മാധ്യമങ്ങൾ കുത്തിപ്പൊക്കുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനം വോട്ട് ലക്ഷ്യമാക്കുന്നത് എന്തുകൊണ്ട്?
തൃശ്ശൂർ, തിരുവനന്തപുരം കോർപ്പറേഷനുകൾ അധികാരം പിടിക്കുക, വോട്ട് ശതമാനം നിലവിലുള്ള 20 ൽ നിന്ന് 25 ആക്കി ഉയർത്തുക. ഇതാണ് അമിത് ഷായിലൂടെ പ്രഖ്യാപിക്കപ്പെട്ട ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ തൊട്ടടുത്ത ലക്ഷ്യം. ഈ രണ്ട് ലക്ഷ്യങ്ങളും കാര്യമായി അധ്വാനിച്ചു കഴിഞ്ഞാൽ ബിജെപിക്ക് ഒരുപക്ഷേ നേടാൻ കഴിഞ്ഞേക്കും .
സദാനന്ദൻ മാസ്റ്ററിലൂടെ ഓർമ്മിക്കപ്പെടുന്നത് സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം
പൂവിനെ ഇറുത്തു പോലും നോവിക്കാൻ മടിക്കുന്നവർക്കും ഉറുമ്പിനെ കൊല്ലാതിരിക്കാൻ ശ്രമിക്കുന്നവർക്കും അനുനിമിഷം ഓർമ്മിക്കാനുള്ള ജീവിക്കുന്ന രക്തസാക്ഷിയായി ബിജെപി സി.സദാനൻ മാസ്റ്ററെ കളത്തിലിറക്കിയിരിക്കുന്നു. അടുത്തിടെയാണ് ചില സിപിഎം നേതാക്കൾ പൂക്കളുടെ മൃദുലതയെക്കുറിച്ചും ഉറുമ്പിനെ കൊല്ലുന്നതിലെ ഹിംസാത്മകതയെ കുറിച്ചുമൊക്കെ വാചാലരായത്.
കണ്ണു തുറന്നു നോക്കുക: വഴി ഇവിടെ തീരുന്നു @@@ കോൺഗ്രസിന് ഇന്ത്യാ മുന്നണി ബാധ്യതയോ?
കോൺഗ്രസിന് ദേശീയതലത്തിൽ ഒരു തിരിച്ചുവരവിനു സാധ്യതയുണ്ടോ?. കോൺഗ്രസിന്റെ ആദർശങ്ങൾക്കു വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളുള്ള പാർട്ടികൾ ഉൾപ്പെട്ട ഇന്ത്യാ മുന്നണിയെന്ന സഖ്യം കോൺഗ്രസിനെ പിന്നോട്ടുവലിക്കുന്ന ഘടകമാണ്. ജന്മനാ കോൺഗ്രസ് വിരുദ്ധരും പ്രാദേശിക താൽപര്യങ്ങൾ മാത്രമുള്ളവരുമായ കക്ഷികളോടൊപ്പം കൂടിയത് കോൺഗ്രസിന്റെ അടിത്തറ മാന്തുകയാണ്.
ചർച്ചയാകാത്ത ചാവുകൾ …..
രണ്ടു ദിവസം മുമ്പുണ്ടായ ദാരുണ മരണം . അധികം ചർച്ച ചെയ്യാതെ കടന്നു പോയത്. പ്രതിരോധമില്ല , പ്രക്ഷോഭമില്ല , പ്രകമ്പനമില്ല … ഈ ദാരുണാന്ത്യത്തിന് …. ഏതാനും ലക്ഷങ്ങളിൽ ഒതുങ്ങുമായിരിക്കും …. അതിഥി തൊഴിലാളികളല്ലേ ? ആർക്കു ചേതം ….













