Tuesday, April 21, 2026

യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന മാധ്യമങ്ങൾ

വിദ്യാഭ്യാസം, ആരോഗ്യം ഈ രണ്ട് മേഖലകൾ കേരളത്തിൽ ഇപ്പോൾ  പ്രതിസന്ധികളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മാധ്യമങ്ങൾ അപ്രസക്തമായ വിഷയങ്ങൾ കൊണ്ടുവന്ന് അവയെ മൂടാൻ ശ്രമിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് റവാഡ ചന്ദ്രശേഖരനെതിരെ 1995ൽ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം ഇപ്പോൾ മാധ്യമങ്ങൾ കുത്തിപ്പൊക്കുന്നത്. 

വിദ്യാഭ്യാസം, ആരോഗ്യം ഈ രണ്ട് മേഖലകൾ കേരളത്തിൽ ഇപ്പോൾ  പ്രതിസന്ധികളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. എന്നാൽ മാധ്യമങ്ങൾ അപ്രസക്തമായ വിഷയങ്ങൾ കൊണ്ടുവന്ന് അവയെ മൂടാൻ ശ്രമിക്കുന്നു. ഒടുവിലത്തെ ഉദാഹരണമാണ് റവാഡ ചന്ദ്രശേഖരനെതിരെ 1995ൽ പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം ഇപ്പോൾ മാധ്യമങ്ങൾ കുത്തിപ്പൊക്കുന്നത്. 
     റവാഡ ചന്ദ്രശേഖർ ഡിജിപിയായി ചുമതലയേറ്റ് പ്രവർത്തനവും ആരംഭിച്ചു കഴിഞ്ഞു. അതുമായി ചുറ്റിപ്പറ്റി ഇതിനകം തന്നെ ഒട്ടേറെ പൊതു ചർച്ചകളും വിവാദങ്ങളും ഒക്കെ അരങ്ങേറുകയുണ്ടായി. കൂത്തുപറമ്പ് വെടിവെപ്പിന് നേതൃത്വം നൽകിയത് റവാഡ ചന്ദ്രശേഖർ തന്നെയാണ് . അത് അദ്ദേഹത്തിൻറെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായിട്ടാണ് ആ സന്ദർഭത്തിൽ അവിടെ എത്തപ്പെട്ടത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ ആവില്ല അന്ന് അവിടെ വെടിവെപ്പ് നടന്നത്. 
    കോടതിയിൽ നിന്ന് അദ്ദേഹം കുറ്റവിമുക്തൻ ആക്കപ്പെടുകയും ചെയ്തു.ഇന്നിപ്പോൾ അദ്ദേഹം ഡിജിപി ആയി ഇരിക്കുന്നത് അദ്ദേഹത്തിൻറെ ഔദ്യോഗിക സർവീസിന്റെ ബലത്തിലും പശ്ചാത്തല റെക്കോർഡിൻ്റെ അടിസ്ഥാനത്തിലുമാണ്. ഈ നിയമനം അദ്ദേഹത്തിൻറെ വിരമിക്കൽ വരെ തുടരുകയും ചെയ്യും. അക്കാലത്ത് റവാഡ ചന്ദ്രശേഖരനെതിരെ പ്രസംഗിച്ച പിണറായി വിജയൻ ഇന്നിപ്പോൾ മുഖ്യമന്ത്രി ആയത് എന്നുള്ളത് തികച്ചും യാദൃശ്ചികം. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പ്രസക്തിയിലേക്കും നയിക്കാത്ത വിവാദം ആവശ്യമില്ലാതെ ഉയർത്തിക്കൊണ്ടുവന്ന് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നത് മാധ്യമ ഉത്തരവാദിത്വത്തിന് ചേർന്നതല്ല.

Latest News

എന്തുകൊണ്ട് ഇന്ത്യൻ കപ്പലുകൾക്ക് വെടിയേറ്റു

ഇറാൻ സേന ഇന്ത്യൻ കപ്പലുകൾക്ക്...

ക്രിമിനൽ സംഘവും സി പി എമ്മും തമ്മിൽ വ്യത്യാസം ഇതു മാത്രം

തങ്ങളോട് വിയോജിപ്പുള്ളവരെ ബോംബെറിഞ്ഞു കൊല്ലുക,...

ഹിന്ദു, മുസ്ലീം പക്ഷത്തു നിന്നുകൊണ്ട് എൽ.ഡിഎഫും യു ഡി.എഫും

എൽഡിഎഫും യുഡിഎഫും യഥാക്രമം ഹിന്ദുക്കളുടെയും...

ഇറാൻ കപ്പൽ തകർക്കൽ ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പ്

ഇന്ത്യയുടെ നാവികസേന പ്രകടനത്തിൽ പങ്കെടുത്ത്...

കോൺഗ്രസിൻ്റെ താൽപ്പര്യം രാജ്യവിരുദ്ധമാകുന്നു

കോൺഗ്രസിന്റെയും അതുപോലെ സോണിയ ഗാന്ധിയുടെയും...

‘ശരീരമാദ്യം ഖലു ധര്‍മ സാധനം’

ആരോഗ്യം എന്നു കേട്ടാല്‍ ഇപ്പോള്‍...

ഇറാൻ നിരത്തുകളിൽ നിറഞ്ഞാടി വനിതകൾ

അയത്തൊള്ള അലി ഖമേനിയുടെ കൊലപാതകം...

മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നതിൻ്റെ പിന്നിൽ

അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന്...