Sunday, July 26, 2026
Home Blog Page 9

ഗ്ലോബൽ സൗത്തിൻ്റെ മുഖമായി ടിയാൻജിനിൽ മോദി

0
Unity against the West and the US

ഗ്ലോബൽ സൗത്തിൻ്റെ മുഖമായി മോദി മാറിക്കഴിഞ്ഞു. പ്രോട്ടോകോൾ മാറ്റിവെച്ച് ചൈനാ പ്രസിഡൻറ് ഷീജിൻ പിങ് നേരിട്ട് വിമാനത്താവളത്തിൽ എത്തിയാണ് മോദിയെ വരവേറ്റത്.

മോദിക്കു ജപ്പാൻ നൽകിയ സ്വീകരണം ട്രമ്പിനുള്ള സന്ദേശം

0
Modi being honoured by Japan

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജപ്പാനിൽ ലഭിച്ച സ്വീകരണം അത് ഒരു രാഷ്ട്ര നേതാവിന് നൽകിയ വെറും സ്വീകരണം ആയിരുന്നില്ല. സ്വീകരണത്തിൽ വർത്തമാനകാലത്തെ ഭൗമ രാഷ്ട്രീയമാണ് തെളിഞ്ഞത്.

ട്രംപ് – പുട്ടിൻകൂടിക്കാഴ്ച ; പുട്ടിൻ വിജയിച്ചു

0
Vladimir Putin

റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് മുൻകൈയെടുത്ത് അലാസ്കയിൽ വെച്ചുള്ള പുട്ടിനുമായിട്ടുള്ള കൂടിക്കാഴ്ച വൻ പരാജയമായി . മാത്രമല്ല മുൻപുണ്ടായിരുന്നതിനേക്കാൾ സ്ഥിതി മോശമാവുകയും ചെയ്തു

രാഹുൽ രാജിവയ്ക്കേണ്ട; മലയാളിയെ അദ്ദേഹം പ്രതിനിധീകരിക്കുന്നു

0
1000134408

യഥാർത്ഥത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട ധാർമികത ഇന്ന് കേരളത്തിൽ നിലവിലില്ല. മറ്റൊരർത്ഥത്തിൽ വർത്തമാന കേരളത്തിൻറെ ധാർമികതയുടെ പ്രതിനിധി കൂടിയാണ് രാഹുൽ.

ഭക്തിപൂർവ്വം ആർഎസ്എസ് സംഘപ്രാർത്ഥന ചൊല്ലി ഡി കെ ശിവകുമാർ

0
DKS-Sdharamayya face off

കർണാടക നിയമസഭയിൽ ഉപ പ്രധാനമന്ത്രി ഡി.കെ ശിവകുമാറിന്റെ ആർഎസ്എസ് സംഘ പ്രാർത്ഥന രാഹുൽ ഗാന്ധിക്ക് നെഞ്ചിലേറ്റ കൂരമ്പായി .

രാഹുലിൻ്റെ പശ്ചാത്തലത്തിൽ എൽ ഡി എഫ് ഇലക്ഷൻ പ്രചാരണം തുടങ്ങി

0
1000132384

ഇടതുപക്ഷ ജനാധിപത്യ മുന്നണി , വരുന്ന തദ്ദേശസ്വയം ഭരണ വകുപ്പ് -നിയമസഭ തെരഞ്ഞെടുപ്പുകളിലേക്കുള്ള പ്രചാരണം രാഹുൽ മാങ്കൂട്ടത്തിനെ ഉയർത്തിപ്പിടിച്ച് തുടങ്ങി കഴിഞ്ഞു

‘ Who cares’ കേരളത്തിൽ സ്ത്രീകൾക്ക് നീതി കിട്ടില്ല : നടി റിനി

0
Actress Rini Ann George

യുവനടി റിനി ആൻ ജോർജ്.അവർ കേരളത്തിലെ ഒരു യുവ ജനപ്രതിനിധിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നു.അവർ പറയുന്നു,ഒട്ടനവധി സ്ത്രീകൾ ഈ യുവ നേതാവിന്റെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്.

റഷ്യ -യുക്രൈൻ സമാധാനം അകലെ; ട്രംപ് മങ്ങി;പുടിൻ തിളങ്ങുന്നു.

0
Obedient Trump before Putin

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ദയനീയമായ ഒരു ചിത്രമാണ് അലാസ്കൈയിലെ പുട്ടിൻ – ട്രംപ് കൂടിക്കാഴ്ചയിലൂടെ ലോകത്തിനു മുന്നിൽ അവശേഷിക്കുന്നത്. ചുവന്ന പരവതാനി വിരിച്ച് ഒരു വിശിഷ്ട വ്യക്തിയെ സ്വീകരിക്കുന്ന മാനസിക, ശാരീരിക ഭാഷയോടെയാണ് ട്രംപ് പുട്ടിനെ അലാസ്കയിൽ സ്വീകരിച്ചത്. 
     ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പുട്ടിൻ വേദി കയ്യടക്കുന്ന ഒരു ചിത്രമാണ് കണ്ടത്. സാധാരണ ആതിഥേയ രാജ്യത്തെ ഭരണാധിപൻ പ്രസംഗിച്ചതിനുശേഷമാണ് അതിഥി സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുക. എന്നാൽ അലാസ്കയിൽ ട്രംപ് , പുട്ടിനെ ആദ്യം സംസാരിക്കാൻ ക്ഷണിച്ചു. പുട്ടിൻ വളരെ അനായസത്തോടെ മാധ്യമപ്രവർത്തകരുമായി അവരിൽ ഒരാളെപ്പോലെ ഇടപഴകുകയും ചെയ്തു. എല്ലാ വേദികളിലും തൻറെ മനോധർമ്മം അനുസരിച്ച് സംസാരിക്കുന്ന ട്രംപ് പത്രസമ്മേളനത്തിൽ എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ച് അവസാനിപ്പിച്ചു.
      രണ്ടു മിനിട്ടിനകം അലാസ്ക്ക കൂടിച്ചേരലിൽ വച്ച് യുദ്ധം അവസാനിക്കുമോ ഇല്ലയോ എന്നറിയാൻ കഴിയും. യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ലെങ്കിൽ താൻ ഇറങ്ങിപ്പോകും.എന്നൊക്കെയായിരുന്നു ട്രമ്പിന്റെ വീരവാദമടി . ഒന്നും സംഭവിച്ചില്ല. മാത്രമല്ല പുടിൻ , ട്രംപിന് പ്രതീക്ഷ നൽകി അമേരിക്ക ഒരുക്കിയ വമ്പൻ സ്വീകരണം ഏറ്റുവാങ്ങി മടങ്ങുകയും ചെയ്തു. തനിക്ക് കിട്ടിയ ഒരു വലിയ അംഗീകാരം എന്ന രീതിയിലാണ് ട്രംപ് അത് ഏറ്റുവാങ്ങിയത്.
    പിന്നീട് നടന്ന സെലൻസ്കി – ട്രംപ് കൂടിക്കാഴ്ച ശരിക്കും യൂറോപ്പ് ട്രംപിന് ഒതുക്കുകയായിരുന്നു. സെലൻസ്കി ഒറ്റയ്ക്കാണ് ട്രംപിനെ കാണുന്നതെങ്കിൽ ട്രംപ് കശക്കും എന്ന മുൻകൂടിക്കാഴ്ചയുടെ അനുഭവം ലോകത്തിൻറെ മുന്നിലുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് യൂറോപ്യൻ രാഷ്ട്ര തലവന്മാർ സെലൻസ്കിയുടെ കൂട്ടിനായി എത്തിയത്. അവിടെയും ട്രംപ് തന്റെ അപ്രമാദിത്വം അഴിച്ചു വയ്ക്കുന്ന കാഴ്ചയാണ് ലോകം കണ്ടത്. 
      ഇത്രയും വ്യായാമങ്ങൾ നടന്നിട്ടും റഷ്യ- ഉക്രൈൻ യുദ്ധം അവസാനിക്കുന്നതിൻ്റെ ഒരു വിദൂര ലക്ഷണം പോലും കണ്ടു തുടങ്ങിയിട്ടില്ല. കാരണം പുട്ടിന് തൻറെ ആവശ്യത്തെക്കുറിച്ച്  വ്യക്തതയും ദൃഢനിശ്ചയവും ഉണ്ട്. അതിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ട് പോകാൻ പുട്ടിനില്ല. മാത്രമല്ല ട്രംപ് പുട്ടിന്റെ താല്പര്യങ്ങൾക്ക് പ്രാഥമികമായി വഴങ്ങുകയും ചെയ്തു. അതുകൊണ്ടാണ് സെലൻസ്കയുമായി കൂടിക്കാഴ്ചയ്ക്ക് മുൻപ് തന്നെ പുട്ടിന്റെ രണ്ട് പ്രധാന ആവശ്യങ്ങൾ യുക്രൈൻ സമ്മതിക്കേണ്ടി വരും എന്ന് ട്രംപ് മുൻകൂട്ടി പറഞ്ഞത്. അതായത് യുക്രെയിൻ നാറ്റോയിലേക്ക് വരുന്ന പ്രശ്നമില്ല, അതുപോലെ റഷ്യ ഉക്രൈനിൽ നിന്നും പിടിച്ചെടുത്ത സ്ഥലങ്ങൾ കൈമാറുന്നതും സംബന്ധിച്ച് . ഇത് രണ്ടും ഉക്രൈന് ഒരിക്കലും സ്വീകരിക്കാൻ കഴിയില്ല. യുദ്ധത്തിൻറെ തുടക്കം പോലും ഈ കാരണങ്ങളിൽ നിന്നാണ് . 

കത്തു വിവാദം വാർത്തയേ അല്ല

0
M V Govindan

സിപിഎമ്മിനുള്ളിലെ കത്ത് വിവാദം വാർത്തയേ അല്ല. കാരണം ഒന്നാമത്തെ സർക്കാർ മുതൽ എത്രയോ ഗുരുതരമായ ആരോപണങ്ങൾ സർക്കാരിനും പാർട്ടി നേതാക്കൾക്കെതിരെയും ഉയർന്നു.

മോദിയെ വരവേൽക്കാൻ ചൈന ആവേശത്തിമിർപ്പിൽ

0
Venue,SCO summit,China

ഇരുപത്തിയഞ്ചാമത് ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ(എസ്.സി ഒ)മീറ്റിങ്ങിന് ടിയാൻജിനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രിയെ ആഘോഷപൂർവ്വം സ്വീകരിക്കാൻ ചൈന ഒരുങ്ങി

ട്രംപ് മുനീറിലൂടെ ഇന്ത്യയെ വിരട്ടാൻ നോക്കുന്നു

0
Asim Munir,His Master's Voice

പാകിസ്ഥാൻ പട്ടാളമേധാവി അമേരിക്കയിലെ ഫ്ലോറിഡയിൽ ഒരു അത്താഴവിരുന്നിൽ പറഞ്ഞത് ഇന്ത്യ സിന്ധു നദിയിൽ ഡാം കെട്ടുകയാണെങ്കിൽ പത്ത് മിസൈൽ കൊണ്ട് അത് തകർത്തു കളയുമെന്ന് .

അമ്മ, മകൻ, കോടതി, നിർമ്മിതബുദ്ധി

0
K G Jyothir Ghosh

മകൻ അമ്മയ്ക്ക് ജീവനാംശം നൽകണമെന്ന് ഉത്തരവിട്ടുകൊണ്ട് കേരള ഹൈക്കോടതി പറഞ്ഞിരിക്കുന്നു, “അമ്മയെ നോക്കാത്തവർ മനുഷ്യരല്ല”. ഇത് നിർമ്മിത ബുദ്ധി യുഗം. ഈ യുഗം കാഴ്ചയുടേതല്ല. അനുഭവത്തിൻ്റേതാണ്. അതു മാത്രമാണ് നിർമ്മിതജിയും നമ്മളും തമ്മിലുള്ള ഏകവ്യത്യാസം