Wednesday, February 4, 2026

ഗോവിന്ദച്ചാമി ഉയർത്തുന്ന ചോദ്യങ്ങൾ

കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളികളെ ഭയന്നും അവരുടെ ആജ്ഞ അസരിച്ചുമാണ് അവിടുത്തെ ജയിലുദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിലെ തടോപുള്ളികളുടെ ജീവിതത്തിലെ പ്രത്യേകതകൾ പൊതുവേ ഏവർക്കും അറിയുന്നതാണ്. മേലുദ്യോഗസ്ഥർ പോലും തടവുപുള്ളികളെ ഭയന്ന് ജീവിക്കുന്ന ഒരു സാഹചര്യമാണ് അവിടെ ഉള്ളത്.അതിൻറെ കാരണം കണ്ണൂർ സെൻട്രൽ ജയിലിൽ നല്ലൊരു ശതമാനം രാഷ്ട്രീയബന്ധമുള്ള തടവുകാരാണ്.  കൂടുതലും കൊലപാതക കേസുകളിലും മറ്റും തടവ ശിക്ഷ അനുഭവിക്കുന്ന സിപിഎം കാർ . 
           ഇത്തരം ഒരു അന്തരീക്ഷം അതി വിദഗ്ധമായി മുതലെടുത്തിട്ട് തന്നെയാകണം ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി കണ്ണൂർ ജയിൽ ചാടിയത്. ജയിൽ ചാടാനുള്ള മുന്നൊരുക്കത്തിൽ പ്രധാനമായിരുന്നു അഴി അറുത്തുമാറ്റൽ. അതിന് ഗോവിന്ദച്ചാമിയുടെ കൈയിലേക്ക് ഹാക്സോ ബ്ലേഡ് എത്തിയത് യാദൃശ്ചികമായിട്ടാവില്ല. ഇവിടെ ഉയരുന്ന ഒരു വിഷയം എന്തുകൊണ്ടാണ് ഗോവിന്ദച്ചാമിക്ക് മറ്റുള്ളവരിൽ നിന്നും ഈ സഹായം ലഭിച്ചിട്ടുണ്ടാവുക. പുറത്ത് പോയിക്കഴിഞ്ഞാൽ ഇതിനുള്ളിൽ കിടക്കുന്ന ആർക്കെങ്കിലും എന്തെങ്കിലും ആനുകൂല്യം ലഭ്യമാകുമോ? അങ്ങനെയുണ്ടെങ്കിൽ അതെന്താകാം? ഇത്തരം ചോദ്യങ്ങൾ ഒട്ടനവധിയുണ്ട്.
      ഗോവിന്ദച്ചാമിയെ പോലെ ഒരു കൈ മാത്രമുള്ള ഒരു വ്യക്തിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് അഴിയറുത്തുമാറ്റി മതിൽ ചാടി പുറത്തു വരാൻ കഴിയുമെങ്കിൽ രണ്ടുകയ്യും ഉള്ള തടവുപുള്ളികൾക്ക് എത്ര അനായാസമായി ഈ ജയിലിൽ നിന്ന് പുറത്തു കടക്കാൻ കഴിയും എന്നുള്ള ചോദ്യവും സമൂഹത്തിൻറെ മുന്നിൽ അവശേഷിക്കുന്നു.
   

Latest News

എന്തുകൊണ്ട് സുപ്രീംകോടതി ഒരേ ചോദ്യം ആവർത്തിക്കുന്നു

മുൻ ദേവസ്വം ബോർഡ് അംഗം ശങ്കർദാസിന്റെ ജാമ്യഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി ചോദിച്ചു,"...

ഷിംജിതയും ദീപക്കും മാധ്യമഇരകൾ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ കാർമികത്വത്തിൽ സൃഷ്ടിക്കപ്പെട്ട സാമൂഹിക അന്തരീക്ഷത്തിന്റെ ഇരകളാണ് ഷിംജിതയും...

test 2

test 2

title

content to be replaced

തന്ത്രിയുടെ അറസ്റ്റ്ശുദ്ധികലശം

ശബരിമല സ്വർണക്കുള്ള കേസിൽ തന്ത്രി രാജീവര് കണ്ഠരര് അറസ്റ്റിലായിരിക്കുന്നു. യഥാർത്ഥത്തിൽ ശബരിമല സ്വർണ്ണക്കുള്ള ഒരു നിമിത്തമായി . ഈ അറസ്റ്റ് ശബരിമലയുടെ ശുദ്ധികലശ പ്രക്രിയ കൂടിയാണ്

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന്...

നടിയെ ആക്രമിച്ച കേസിലെ വിധിയും തദ്ദേശ തെരഞ്ഞെടുപ്പും

ഡിസംബർ എട്ടിന് നടി ആക്രമിച്ച കേസിൽ വിധി പറയുമ്പോൾ അതിന്റെ തുടക്കം...

വാസുവിലൂടെ അറസ്റ്റിലായത് സിപിഎം

സിപിഎമ്മിന്റെ 'പ്രതിനിധി തന്നെയാണ് അറസ്റ്റിലായിരിക്കുന്ന ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എൻ. വാസു....

ബിനോയ് വിശ്വവും കൂട്ടരും തലമുറകളെ നശിപ്പിക്കുന്നു

നാലുപേരും ഒരു ലെറ്റർപാഡും ഉണ്ടെങ്കിൽ കേരളത്തിൽ ഒരു ബന്ദ് വിജയിപ്പിച്ചെടുക്കാം. അതുപോലെയാണ്...

മലയാളിക്ക് തെറി ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

മലയാളി സ്വയം പറയുന്നത് പ്രബുദ്ധ മലയാളി എന്നാണ് . ആ പ്രബുദ്ധതയുടെ...