Skip to main content

മാധ്യമപ്രവർത്തകർ എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിന് പോകുന്നതെന്തിന്?

M V Govindan Master

മാധ്യമപ്രവർത്തകർ ഇനിമുതൽ സി.പി.ഐ - എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പത്രസമ്മേളനത്തിൽ പങ്കെടുക്കേണ്ടത് ആവശ്യമുണ്ടോ എന്നു സ്വയം ചിന്തിക്കണം. അതുപോലെ അത് സംപ്രേഷണം ചെയ്യുന്നതും. ജനങ്ങൾക്ക് മുൻകൂട്ടി അറിയാവുന്ന പ്രതികരണത്തിന്റെ ആവർത്തനം തന്നെയാണ് ഗോവിന്ദൻ പത്രസമ്മേളനത്തിൽ നടത്തുക. ഉദാഹരണത്തിന് ഞായറാഴ്ച നടത്തിയ പത്രസമ്മേളനം. വാചകഘടനയിൽ പോലും മാറ്റമില്ലാത്ത വിധമാണ് ഗോവിന്ദൻ ആവർത്തനം നടത്തിയത്. പത്ര സമ്മേളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷ പലപ്പോഴും നിസ്സഹായതയെ വിളിച്ചറിയിക്കുന്നു. അത് ചിലപ്പോൾ സഹതാപത്തെയും ജനിപ്പിക്കുന്നു. ചില നേരം ' സന്ദേശം ' സിനിമയിലെ രംഗങ്ങളെ ഓർമ്മിപ്പിക്കുമ്പോൾ ചിരി ഉണർത്തുമെങ്കിലും പശ്ചാത്തലത്തിൽ സഹതാപത്തെയും..