Skip to main content

ജോണിൻ്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നു തോന്നുന്നില്ല.

ജോണിൻ്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നു തോന്നുന്നില്ല.

ബുദ്ധിവൈഭവം , രാഷ്ട്രീയാവബോധം, സംഘാടക ശേഷി, വൈകാരികതയ്ക്ക് അടിപ്പെടാതെ സംവാദങ്ങളിലേർപ്പെടൽ, നിരന്തര പഠനം എന്നിവയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവാണ് സി.പി. ജോൺ. ചൊവ്വാഴ്ച(25-06-24) ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ ജോണും ഉണ്ടായിരുന്നു. മുൻമന്ത്രി കെ.രാധാകൃഷ്ണൻ്റെ വ്യക്തിത്വത്തെ അഗീകരിച്ചുകൊണ്ട് ജോൺ അവതരിപ്പിച്ച കാഴ്ചപ്പാട് കേരളം ഗൗരവമായി എടുക്കേണ്ടതാണ്. രാഷ്ട്രീയത്തെയും വ്യക്തിശുദ്ധിയെയും താൻ വേറിട്ടു കാണുന്നു എന്നാണ് ജോൺ പറഞ്ഞത്. വ്യക്തിശുദ്ധിക്ക് താൻ വലിയ മാർക്ക് നൽകുന്നില്ലെന്നും പകരം രാഷ്ട്രീയത്തിനാണെന്നും അദ്ദേഹം പറഞ്ഞു.എന്നിട്ട് രാഷ്ട്രീയ വിഷയമായി ജോൺ അവതരിപ്പിച്ചത് സി.പി.എമ്മിലെ ഉന്നത സ്ഥാനങ്ങളിലെ അഴിമതിയാണ്. 

            ജോണിൻ്റെ ഈ കാഴ്ചപ്പാട് ശരിയാണെന്നു തോന്നുന്നില്ല. ധാരാളം പേർ ഈ കാഴ്ചപ്പാട് വച്ചു പുലർത്തുന്നുണ്ട്. രാഷ്ട്രീയപാർട്ടികളുടെ നേതൃനിരയിലുളളവരുടെ വ്യക്തിശുദ്ധിയില്ലായ്മ തന്നെയാണ്  അഴിമതിക്ക് കാരണമാകുന്നത്. വ്യക്തിശുദ്ധിയുടെ കാര്യത്തിൽ  തേജസ്വികളായിരുന്ന,  ദേശീയപ്രസ്ഥാനത്തിൽ നിന്നിറങ്ങി വന്ന നേതാക്കളിലൂടെയാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നത്. അല്ലാതെ ജനം വൈരുദ്ധ്യാത്മിക ഭൗതികവാദത്തിൽ ഹഠാതാകർഷിക്കപ്പെട്ടിട്ടല്ല. ഇപ്പോഴത്തെ തകർച്ചയുടെ കാരണമന്വേഷിച്ചാലും എത്തിച്ചേരുക അവിടെത്തന്നെയാകും.  ഈ കാഴ്ചപ്പാടു തന്നെ അഴിമതിക്ക് മറയൊരുക്കുന്നതാണ്. ഗാന്ധിജിയുടെ വ്യക്തിശുദ്ധി ദേശീയ പ്രസ്ഥാനത്തിന് എത്രകണ്ട് ശക്തി പകർന്നിരുന്നു എന്നും ആലോചിക്കാം. പാശ്ചാത്യ പ്രമാണത്തിൽ വിഷയങ്ങളെ സമീപിക്കുന്നതിനാലാകാം ജോണിനെപ്പോലുള്ള പ്രതിഭാധനന്മാരും ഈ കാഴ്ചപ്പാട് പുലർത്തുന്നത്.


 

Ad Image