Skip to main content

Artificial intelligence 

ഇന്ത്യന്‍ ചീഫ് ജസ്റ്റിസിന്റെ കുറ്റകൃത്യം എങ്ങനെ ജുഡീഷ്യറിയുടെ ആഭ്യന്തരപ്രശ്‌നമാകും?

ജുഡീഷ്യറിക്കുള്ളിലെ ആഭ്യന്തരപ്രശ്‌നമെന്ന നിലയില്‍ ഈ വിഷയത്തെ ഒത്തുതീരാന്‍ അനുവദിക്കുന്ന പക്ഷം കൊടിയ കുറ്റകരമായ നിലപാടാണ് നാല് ജഡ്ജിമാര്‍ കൈക്കൊണ്ടതെന്ന് കാണേണ്ടിവരും. തങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി രാജ്യത്തെ പരമോന്നത കോടതിയുടെ വിശ്വാസ്യത ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിച്ചു എന്നുള്ള കുറ്റം.

സുതാര്യതയ്ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്: ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുതാര്യതയ്ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ ജനങ്ങളോട് തുറന്നു പറഞ്ഞതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ചീഫ് ജസ്റ്റിസിനെ മാറ്റുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ജുഡീഷ്യറിക്ക് തന്നെ പരിഹരിക്കാവുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ മാറി നില്‍ക്കുന്നത് കുറ്റകരം: ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കണം

ലോകത്തെ ഏറ്റവും വലിയ ജനായത്ത സംവിധാനം അപകടത്തിലേക്ക് നീങ്ങുന്നതിന്റെ വ്യക്തമായ സൂചനയാണ് നാല് സുപ്രീം കോടതി ജഡ്ജിമാര്‍ സംയുക്തമായി ഇന്ത്യയുടെ ചീഫ് ജസ്റ്റിനെതിരെ പത്രസമ്മേളനം നടത്തിയത്. ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞത് സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നാണ്.

ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധം: 4 സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ പ്രതിഷേധിച്ചുകൊണ്ട് നാല്  ജഡ്ജിമാര്‍ കോടതിയില്‍നിന്നിറങ്ങി വാര്‍ത്താസമ്മേളനം വിളിച്ചു. ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലാണ് ജഡ്ജിമാര്‍ കോടതിയില്‍ നിന്ന് ഇറങ്ങി വന്നത്. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നിവാരാണ് ഇറങ്ങി വന്ന മറ്റ് ജഡ്ജിമാര്‍.

ലാവ്‌ലിന്‍ കേസ്: വിചാരണയ്ക്ക് സ്റ്റേ; പിണറായി വിജയന് നോട്ടീസ്

ലാവ്‌ലിന്‍ കേസിലെ പ്രതികളുടെ വിചാരണ സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കെ.എസ്.ഇ.ബി. മുന്‍ ഉദ്യോഗസ്ഥരായ കസ്തൂരി രംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണയ്ക്കാണ് സ്റ്റേ.

തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി

തിയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു . 2016 നവംബറിലെ ഉത്തരവാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഭേദഗതി അനുസരിച്ച് തീയേറ്റര്‍ ഉടമകളുടെ താല്‍പര്യമനുസരിച്ച് ദേശീയഗാനം കേള്‍പ്പിക്കുകയോ കേള്‍പ്പിക്കാതിരിക്കുകയോ ചെയ്യാം.

Subscribe to Open AI