Skip to main content
രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് സോണിയ ഗാന്ധി

രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന നല്‍കി  സോണിയ ഗാന്ധി. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലും രാഷ്ട്രീയത്തിലും സജീവമായി ഇടപെടുന്നുണ്ടെന്നും അതിനാല്‍ തന്റെ സാന്നിധ്യം ഇനി ആവശ്യമില്ലെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുള്ള  ഔദ്യോഗിക പ്രഖ്യാപനം വന്നു. സംഘടനാ തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ അധ്യക്ഷനായി  പ്രഖ്യാപിച്ചത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍ രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു.മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ പത്രക സമര്‍പ്പിക്കാനെത്തിയത്. മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പത്രിക സ്വീകരിച്ചത്. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്.

സോണിയാ ഗാന്ധിയുടെ അംഗരക്ഷകനെ കണ്ടത്തി

കോണ്‍ഗ്രസ് അധ്യക്ഷസോണിയാ ഗാന്ധിയുടെ കാണാതായ അംഗരക്ഷകനെ ഡല്‍ഹിയില്‍ നിന്ന് കണ്ടെത്തി.സോണിയയുടെ 10 ജന്‍പഥ് വസതിയുടെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന എസ് പി ജി കമാണ്ടര്‍ രാകേഷി(31)നെയാണ് സെപ്റ്റംബര്‍ മൂന്നുമുതല്‍ കാണാതായിരുന്നത്.

നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ സോണിയയ്ക്കും രാഹുലിനും എതിരെ അന്വേഷണത്തിന് ഹൈക്കോടതി അനുമതി

നാഷണല്‍ ഹെറാള്‍ഡ്‌  പത്രത്തിന്റെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി.

മോദി ചക്രവര്‍ത്തിയല്ലെന്ന് സോണിയ; പരാമര്‍ശം അപലപനീയമെന്ന് ബി.ജെ.പി

നരേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും ചക്രവര്‍ത്തി അല്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ വിമര്‍ശനം. എന്‍.ഡി.എ സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളേയും അവര്‍ വിമര്‍ശിച്ചു.

Subscribe to Frustration