സംസ്ഥാനത്ത് കനത്ത മഴ തുടരും
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാറ്റ് പ്രതീക്ഷിച്ചത് പോലെയാണ് നീങ്ങുന്നതെന്നും ജൂണ്‍ അഞ്ചിന് തന്നെ കേരള തീരത്തെത്തുമെന്നും കാലാവസ്ഥാ വകുപ്പ്. തെക്കന്‍ കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നതായും വകുപ്പ്.
സംസ്ഥാനത്ത് വേനല്‍മഴയില്‍ 110 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍. കൃഷിനാശം മാത്രം 20 കോടി രൂപ. മേയ് 12-നകം അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അടൂര്‍ പ്രകാശ്.
മഴ ശനിയാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. ഈയാഴ്ച അവസാനത്തോടെ ന്യൂനമര്‍ദ്ദം കര്‍ണ്ണാടകത്തിലേക്ക് പ്രവേശിക്കും.
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.