Skip to main content

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടര്‍ന്ന് അഞ്ച് പേര്‍ മരിക്കുകയും ഒഴുക്കില്‍ പെട്ട് ഒരാളെ കാണാതാവുകയും ചെയ്തു. തിങ്കളാഴ്ചയാണ് ഏറ്റവും കനത്ത മഴ ലഭിച്ചത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍. കണ്ണൂര്‍, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ 18 സെന്‍റിമീറ്റര്‍. എറണാകുളം പിറവത്ത് 14-ഉം തൃശ്ശൂരില്‍ 11 സെന്‍റിമീറ്ററില്‍ കൂടുതലും ഇടുക്കിയില്‍ 8.4 സെന്‍റിമീറ്ററും മഴലഭിച്ചു.

 

ജൂണ്‍ 19 വരെ കേരളത്തിലും ലക്ഷദീപിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചനം. ഏഴുസെന്‍റിമീറ്റര്‍ വരെ ലഭിക്കുന്ന മഴയെ കനത്തതെന്നും 13 സെന്‍റിമീറ്റര്‍ മുകളില്‍ ലഭിക്കുന്നതിനെ അത്യന്തം കനത്തമഴയെന്നുമാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നത്. അതേസമയം വൈദ്യുതി ബോര്‍ഡിന്റെ ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഒരു ദിവസം കൊണ്ട് വെള്ളം രണ്ടു ശതമാനം വര്‍ദ്ധിച്ചു.

 

തലസ്ഥാനത്ത് വ്യാപകമായ കൃഷിനാശമാണുണ്ടായത്. എല്ലാ ജില്ലകളിലും വ്യാപകമായ നാശ നഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.