നവനവോത്ഥാന നായകൻ വേടൻ ഒളിവിൽ
കേരളത്തിലെ ഒരു പ്രമുഖ സാംസ്കാരിക നായകൻ അടുത്തിടെ പൊതുവേദിയിൽ പ്രസംഗിച്ചതാണ് ഇപ്രകാരം" വേടൻ കേരളത്തിൻറെ നവനവോത്ഥാന നായകനാണ്.പാട്ടിൻറെ ചൂട്ട് കെട്ടി കത്തിച്ച് തമ്പ്രാക്കന്മാരുടെ മുഖത്ത് അടിച്ചു അവൻ പൊള്ളിക്കുന്നു ". ഒരു സമൂഹത്തിൻറെ സാംസ്കാരിക നിലയുടെ സൂക്ഷ്മതലം പ്രകടമാകുന്നതാണ് സംസ്കാരം . ആ സംസ്കാരത്തിൻറെ ചിഹ്നങ്ങളും ജൈവഭാവങ്ങളുമാണ് സാംസ്കാരിക നായകർ എന്ന് അറിയപ്പെടുന്നവർ. വേടനെ കുറിച്ചുള്ള ഈ പ്രതികരണം കേരളത്തിൻറെ സാംസ്കാരിക നിലയെയും കാട്ടിത്തരുന്നു.
കേരളത്തിൻറെ യുവത്വം ഏത് ദിശയിലേക്ക് നീങ്ങുന്നു എന്നുള്ളതിന്റെ സൂചന കൂടിയാണ് വേടൻ. വേടൻ എന്ന യുവാവും കേരളത്തിൻറെ ഈ സാംസ്കാരിക അവസ്ഥയുടെ പ്രതിഫലനവും സൃഷ്ടിയുമാണ്.അതുകൊണ്ട് വേടനോട് വിദ്വേഷമോ വെറുപ്പോ തോന്നാനും പാടില്ല.കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളായി കേരളം മുന്നോട്ടു നീങ്ങുന്നതിന്റെ പിന്നിലെ ഊർജ്ജം എന്ന് പറയുന്നത് വിപരീതാത്മകഥയാണ് . വിപരീതാത്മകതയ്ക്ക് പരിധിയുണ്ട്. ആ പരിധി അവസാനിച്ചിരിക്കുന്നു.അതിൻറെ തെളിവാണ് കേരളത്തിലെ കൊച്ചു കുട്ടികൾ ഉൾപ്പെടെ യുവതി യുവാക്കൾ മയക്കുമരുന്നിന് അടിമയാകുന്നതും അനിയന്ത്രിതമായ ലൈംഗിക സംസ്കാരത്തിലേക്ക് പ്രവേശിക്കുന്നതും. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ജനശ്രദ്ധയിലേക്ക് വന്ന വേടൻ ഇപ്പോൾ പീഡനക്കേസിൽ ഒളിവിൽ പോയിരിക്കുന്നു.
വർത്തമാന കേരളത്തിൻറെ വിദ്യാഭ്യാസ മേഖലയും ഏതു ദിശയിലേക്കാണ് ചലിക്കുന്നതെന്ന് വേടനിലൂടെ കാണാം.കാലിക്കറ്റ് സർവകലാശാല ബിരുദതലത്തിൽ വേടന്റെ പാട്ട് പാഠ്യവിഷയമായത് അതിൻറെ ഏറ്റവും നല്ല ദിശാസൂചിക
