പുതിയ വിവാദത്തിന് തിരികൊളുത്തി എൻസിഇആർടി
മുഗൾ ഭരണാധികാരികളുടെ ക്രൂരതയെ എൻസിഇആർടി എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബാബർ, അക്ബർ, ഔറംഗസീബ് എന്നിവരെ കുറിച്ചിട്ടാണ് പാഠം . നഗരങ്ങൾ കൊള്ളയടിച്ച് ആൾക്കാരെ കൊന്നൊടുക്കി സ്ത്രീകളെ മാനഭംഗം ചെയ്ത് ക്ഷേത്രങ്ങൾ നശിപ്പിച്ച പൈശാചികനായിട്ടാണ് ബാബറെ ചിത്രീകരിച്ചിരിക്കുന്നത്. അക്ബർ ക്രൂരത കാട്ടിയിട്ടുണ്ടായിരുന്നുവെങ്കിലും സഹിഷ്ണുത ഉള്ള ഭരണാധികാരിയായിരുന്നു എന്നാണ് കൊടുത്തിട്ടുള്ളത്. ഔറംഗസീബ് ക്ഷേത്ര നാശകനായിട്ട്, പ്രത്യേകിച്ചും വാരണാസിയിലെ ക്ഷേത്രങ്ങൾ നശിപ്പിച്ച ഭരണാധികാരി എന്നാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഇപ്പോൾ തന്നെ ഈ വിഷയം വിവാദമായി കഴിഞ്ഞു. എന്നാൽ എൻസിഇആർടി ഒരു നിരാകരണ കുറിപ്പ് കൊടുത്തിട്ടുണ്ട്.അതിങ്ങനെ "ഭൂതകാലത്തെ നോക്കി ആരെയും പഴിക്കരുത്". സിപിഎമ്മും സിപിഐയും അതേപോലെ കോൺഗ്രസ്സും ഇത്തരത്തിൽ എട്ടാം ക്ലാസ് പാഠപുസ്തകത്തിൽ നടത്തിയ ഉൾപ്പെടുത്തലിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
