Skip to main content

പാകിസ്ഥാനിൽ ആസിഫ് മുനീർ പ്രസിഡണ്ട് പദവിയിലേക്കോ?

Glint Staff
Glint Staff

പാകിസ്ഥാൻ പട്ടാള മേധാവി ആസിഫ് മുനീർ പാകിസ്ഥാൻ പ്രസിഡണ്ട് പദവിയിലേക്ക് എത്തപ്പെടും എന്നുള്ളചർച്ച സജീവമാകുന്നു. ഇത്തരത്തിൽ ഒരു ചർച്ച പാകിസ്താന്റെ സർക്കാർതലത്തിൽ നടന്നിട്ടുണ്ട് എന്ന് പ്രതിരോധ വകുപ്പ് മന്ത്രി ഖ്യാജ ആസിഫ് സ്ഥിരീകരിക്കുകയും ചെയ്തു.

     ഇപ്പോൾതന്നെ പാകിസ്താന്റെ ഫലത്തിലെ ഭരണാധികാരി ആസിഫ് മുനീർ ആയ അവസ്ഥയാണ് . വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡൻറ് ട്രംപ് ആസിഫ് മുനീറിന് ഉച്ചയൂണ് നൽകി സൽക്കരിച്ചതോടെയാണ് മുനീർ കൂടുതൽ പ്രബലനായത്. ഇപ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി, മുനീറിന് വേണ്ടി പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്ക് മാറിയിട്ടുണ്ട്.

       പാകിസ്ഥാൻ പ്രസിഡൻറ് ആസിഫ് സർദാരിയെ മാറ്റി ആ സ്ഥാനത്തേക്ക് ആസിഫ് മുനീർ നിയമിക്കപ്പെടും എന്നാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ആസിഫ് സർദാരി ഇപ്പോൾ പാകിസ്ഥാനിൽ വെറുമൊരു റബ്ബർ സ്റ്റാമ്പ് മാത്രമാണ് . നിലവിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ അവസ്ഥയും അത് തന്നെയാണ് . ഇപ്പോൾ ആസിഫ് മുനീറാണ് വിദേശ നിക്ഷേപകരെ പാകിസ്ഥാനിലേക്ക് ക്ഷണിക്കുന്നതും പാകിസ്ഥാൻ വേണ്ടി അത്തരം ചർച്ചകൾ നടത്തുന്നതുമൊക്കെ . 

ഈ സാഹചര്യത്തിൽ ആസിഫ് മുനീർ പ്രസിഡൻറ് പദവിയിലേക്ക് എത്തിക്കഴിഞ്ഞാൽ ബലത്തിൽ പട്ടാള ഭരണം തന്നെയാകും വരിക എന്നത് ചൂണ്ടിക്കാണിക്കപ്പെടുന്നു.