Skip to main content

‘സ്പിരിറ്റ്’ ആണ്, യഥാര്‍ഥത്തില്‍ സാമൂഹ്യ പ്രശ്നം

സ്പിരിറ്റിന്  ഫീച്ചര്‍ ചലച്ചിത്രം എന്ന നിലയിലുള്ള പ്രഥമിക യോഗ്യത തന്നെ ഇല്ല. എന്നാല്‍ ഡോക്കുമെന്റെഷന്‍ സ്വഭാവമുണ്ടോ, അതുമില്ല. സാമൂഹ്യ പ്രസക്തി തീരെയുമില്ലെന്ന് ഒന്നു ഇമ വെട്ടിച്ചുനോക്കിയാല്‍ മനസ്സിലാകും. കണ്ണടച്ചാലോചിച്ചുനോക്കിയാല്‍ സാമൂഹികമായി വളരെ ദൂരവ്യാപകമായ ദോഷം ചെയ്യുന്ന ചലച്ചിത്രമാണ് സ്പിരിറ്റ്.

സുഗതകുമാരിക്ക് സരസ്വതി സമ്മാന്‍

‘മണലെഴുത്ത്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. സാഹിത്യരംഗത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന പുരസ്കാരമാണിത്.

പി.സി. ജോര്‍ജും ചാനലുകളും

വാര്‍ത്തയെ നിശ്ചയിക്കുക എന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകനെ മാധ്യമപ്രവര്‍ത്തകനാക്കുന്നത്. അല്ലാതെ കാണുന്നതെല്ലാം പകര്‍ത്തിക്കാണിക്കുന്നതല്ല. വൃത്തികേടുകള്‍ പറഞ്ഞാല്‍ കേള്‍ക്കപ്പെടുകയില്ല എന്നൊരു സ്ഥിതിവിശേഷമുണ്ടായാല്‍ ജോര്‍ജ് സ്വാഭാവികമായും മാറും. മാറിയേ പറ്റൂ. മാധ്യമസ്വഭാവത്തെക്കുറിച്ചുളള പ്രായോഗിക ധാരണയാണ് ജോര്‍ജിനെ ഇവ്വിധം പെരുമാറുന്നതില്‍ പ്രോത്സാഹിപ്പിക്കുന്നത്.

കൃഷിയെക്കുറിച്ച് ബജറ്റില്‍ ഇല്ലാത്തത്

കൃഷി ചെയ്യാനാവാത്ത ഒരവസ്ഥ കേരളത്തില്‍ വന്നിരിക്കുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ അംഗീകരിക്കണം. പക്ഷെ, കൃഷി ഇല്ലാതാകുക എന്നത് അനുവദിക്കാനാകുന്ന ഒന്നല്ല. ഒരു കാരണവശാലും. കൃഷിയുടെ തകര്‍ച്ച സാമൂഹ്യപ്രശ്നമായി തന്നെ തിരിച്ചറിയണം.

കര്‍ഷകരെ ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റ്

കെ.എം.മാണി അവതരിപ്പിച്ച  സംസ്ഥാന ബജറ്റില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒട്ടേറെ പ്രഖ്യാപനങ്ങള്‍. പെന്‍ഷന്‍ പ്രായം 60 ആക്കി

വളര്‍ച്ച 9.5 ശതമാനം; കാര്‍ഷികമേഖല തളരുന്നു

9.5 ശതമാനം സാമ്പത്തികവളര്‍ച്ച; കാര്‍ഷിക മേഖലയില്‍ തളര്‍ച്ച; തൊഴിലില്ലായ്മ 9.9 ശതമാനം; ആളോഹരി വരുമാനം ഉയര്‍ന്നു; ആളോഹരികടവും വര്‍ധിച്ചു.

മാര്‍പാപ്പ, യേശുവിന്റേയും മതത്തിന്റേയും

‘പത്രോസേ, നീ പാറയാകുന്നു. നീയാകുന്ന പാറ മേല്‍ ഞാന്‍ എന്റെ പള്ളി പണിയും’ എന്ന് യേശു. പത്രോസാകുക എന്നാല്‍ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്, യേശുവാകുക എന്ന് തന്നെയാണ്.