Skip to main content

Artificial intelligence 

കാലിത്തീറ്റ കേസില്‍ ലാലുവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ലാലുവിന്റെ ഹര്‍ജിയില്‍ സി.ബി.ഐക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവായി. 

ഡാറ്റാ സെന്റര്‍: സി.ബി.ഐ അന്വേഷണത്തിനെതിരെയുള്ള ഹര്‍ജി തള്ളി

ഡാറ്റാ സെന്റര്‍ കൈമാറ്റ കേസില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് വ്യവഹാര ദല്ലാള്‍ ടി.ജെ. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.

സ്വവര്‍ഗ്ഗ രതി: കേന്ദ്രം തിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും

അറ്റോര്‍ണ്ണി ജനറല്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്‍കണമെന്ന്‍ ആവശ്യപ്പെട്ട മന്ത്രി പി. ചിദംബരം യു.പി.എ സര്‍ക്കാര്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഈ വിഷയത്തില്‍ സ്വീകരിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.  

സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധം തന്നെയെന്ന് സുപ്രീം കോടതി

പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗ രതി കുറ്റകരം തന്നെയെന്ന് സുപ്രീം കോടതി. ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അസാധുവാക്കിയ ഡെല്‍ഹി ഹൈക്കോടതിയുടെ വിധി നിലനില്‍ക്കുന്നതല്ലെന്നും കോടതി.

ചുവന്ന ലൈറ്റ് ഭരണഘടനാ പദവിയിലുള്ളവര്‍ക്ക് മാത്രം – സുപ്രീം കോടതി

ഭരണഘടനാ പദവി വഹിക്കുന്നവരുടേയും വിശിഷ്ട വ്യക്തികളുടേയും വാഹനങ്ങള്‍ക്ക് മാത്രമായി ചുവന്ന ബീക്കണ്‍ ലൈറ്റ് പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനോട്‌ സുപ്രീം കോടതി.

2ജി: സഹാറ മേധാവി സുബ്രത റോയ്ക്ക് സുപ്രീം കോടതി നോട്ടീസ്

2ജി സ്പെക്ട്രം അഴിമതി അന്വേഷണത്തില്‍ ഇടെപെട്ടതായി ആരോപിച്ച് സഹാറ ഗ്രൂപ്പ് മേധാവി സുബ്രത റോയിക്ക് നേരെയുള്ള പരാതി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി. 

Subscribe to Open AI