Skip to main content

അഫ്സല്‍ ഗുരു: പാക് പാര്‍ലമെന്‍റില്‍ പ്രമേയം

ഇസ്ലാമാബാദ്: അഫ്സല്‍ ഗുരുവിന് തൂക്കിലേറ്റിയതില്‍ വിമര്‍ശനവുമായി പാകിസ്താന്‍ പാര്‍ലിമെന്റില്‍ പ്രമേയം. ദേശീയ അസംബ്ളി പാസാക്കിയ പ്രമേയം അഫ്സലിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. വധശിക്ഷ കശ്മീരില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍ നടുക്കം രേഖപ്പെടുത്തിയ പ്രമേയം കശ്മീര്‍ തര്‍ക്കം പരിഹരിക്കാനുള്ള ഉദ്യമത്തില്‍ ആഗോള സമൂഹം മൗനം പാലിക്കരുതെന്നും ആവശ്യപ്പെട്ടു. കശ്മീര്‍ കാര്യ സ്പെഷല്‍ പാര്‍ലമെന്‍ററി പാനലിന് നേതൃത്വം നല്‍കുന്ന ജംഇയ്യത് ഉലമായെ ഇസ്ലാം നേതാവ് മൗലാനാ ഫസ്ലുറഹ്മാനാണ് പ്രമേയം അവതരിപ്പിച്ചത്.  

ഇറാന്‍-പാക് വാതക പൈപ്പ് ലൈന്‍ പദ്ധതിക്ക് തുടക്കം

ഇറാന്‍-പാകിസ്താന്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് തുടക്കമായി. യു.എസ്സിന്റെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് പദ്ധതി തുടങ്ങുന്നത്.

ബംഗ്ളാദേശില്‍ ജമാഅത്ത് നേതാവിനു വധശിക്ഷ

വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ പ്രത്യേക ട്രൈബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചു.

Subscribe to Navakeralasadas atrocities