Skip to main content

മുഖ്യമന്ത്രി വിശ്വാസ്യത വീണ്ടെടുക്കണം

ബോധപൂര്‍വം അസത്യം പറയുകയും വസ്തുതകള്‍ മറച്ചു വെക്കുകയും പിന്നീട് അതിന്റെ പഴി മാധ്യമങ്ങള്‍ക്ക് മേല്‍ ചുമത്തുകയും ചെയ്യുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേര്‍ന്നതല്ല.

രമേശ് ചെന്നിത്തല വീണത് സ്വയം സൃഷ്ടിച്ച കെണിയില്‍: കൂടെ കേരളവും.

രമേശ്‌ ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം അടിയന്തര വിഷയമാക്കുന്നതിന് ഉപാധിയാക്കപ്പെട്ടതും മന്ത്രിസഭാ പ്രവേശനം അസാധ്യമാക്കിയതും വര്‍ഗ്ഗീയത ഉപയോഗിച്ചുള്ള ഉപജാപങ്ങളും കൊടുക്കല്‍ വാങ്ങലും.

രമേശ്‌ ചെന്നിത്തല ഉപമുഖ്യമന്ത്രി ആവില്ല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ രമേശിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് സൂചന.

ആലപ്പുഴ ഡി.സി.സി പ്രമേയം രമേശിന്റെ അറിവോടെ

എൻ.എസ്സ്.എസ്സിനും എസ്.എൻ.ഡി.പിക്കുമെതിരെ ആലപ്പുഴ ഡി.സി.സി പാസ്സാക്കിയ പ്രമേയം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ  അറിവോടെ.

കണക്കറിയാത്തവരെ സർക്കാർ എഞ്ചിനീയറാക്കുന്നു

ഏറ്റവും കുറഞ്ഞ മാർക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന കാരണവും പ്രസക്തിയുമെന്ത്? സയൻസ് വിഷയങ്ങൾക്ക് മൊത്തം അറുപതുശതമാനം മാർക്കുള്ള വിദ്യാർഥിക്ക് കണക്കില്‍ നാല്‍പ്പത്തിയഞ്ചു ശതമാനമേ മാർക്കുള്ളുവെങ്കിലും പ്രവേശനത്തിന് മന്ത്രിസഭ അനുമതി നല്‍കുന്നു. വിദഗ്ധമായ അക്കാദമിക് പഠനത്തിനു ശേഷമാണോ മന്ത്രിസഭ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്?

എന്‍.എസ്സ്.എസ്സും എസ്.എന്‍.ഡി.പിയും യുഡിഎഫ് ഘടകകക്ഷികളോ?

എന്‍.എസ്സ്.എസ്സ് തങ്ങള്‍ക്കു ലഭിച്ച സ്ഥാനങ്ങളൊക്കെ ഉപേക്ഷിച്ചു. എസ്.എന്‍.ഡി.പി ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ ഭീഷണി നടപ്പാക്കാതെ സോണിയാ ഗാന്ധിയെക്കണ്ട് പരാതി പറയാന്‍ തീരുമാനിച്ചു. യു.ഡി.എഫ്.നേതൃത്വമാണ് ഇനി കേരളത്തിലെ ജനസമക്ഷം വ്യക്തമാക്കേണ്ടത് ഈ സമുദായസംഘടനകള്‍ തങ്ങളുടെ ഘടകകക്ഷികളാണോ അല്ലയോ എന്ന്.

Subscribe to US