Skip to main content

പുത്തനിസമില്ലെങ്കിലും നഷ്ടബോധം തോന്നിക്കാത്ത വിക്രമാദിത്യന്‍

പ്രമേയത്തിൽ അധികം പുത്തനിസമൊന്നും തിരുകിയിട്ടില്ലാത്ത ഈ ചിത്രം രണ്ടരമണിക്കൂർ വലിയ ജീവിതപിരിമുറുക്കങ്ങളിൽ കാണികളെ പെടുത്താത്ത ഒരു ശരാശരി കാഴ്ചാനുഭവമാണ്. ഇടവേളകളിലെ ഒരു നേരമ്പോക്കായി ആസ്വദിക്കുന്നവർക്ക് വലിയ നഷ്ടബോധമില്ലാതെ കാണാവുന്ന ഒരു ചിത്രം.

ഫീല്‍ ഗുഡ് വിജയം

കോടി ജനം  ഒരു കളവ് ആവർത്തിച്ചാലും കളവ് കളവ് തന്നെയായിരിക്കും, അത് സത്യമാവില്ല എന്നു പറയുന്നതുപോലെ ബാംഗ്ലൂർ ഡേയ്‌സ് ഇതുവരെയുള്ള കളക്ഷൻ റെക്കോർഡ് തകർത്താലും അത് അഞ്ജലി മേനോന്റെ നല്ല സിനിമയുടെ പട്ടികയിൽ വരില്ല.

വീരചരമങ്ങള്‍ക്ക് എതിരെ

മഞ്ജു വാര്യരാണ് ചിത്രത്തിന്റെ കാതല്‍. 14 വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ ആ മഞ്ജുവിനെ നാം അതേപടി കാണുന്നു. തികച്ചും സ്വയം നിയന്ത്രിച്ചും ഇടക്ക് പെര്‍ഫോം ചെയ്യേണ്ടിയിടത്ത് അത് നന്നായി അനുഭവിപ്പിച്ചും ഈ താരം ഹൌ ഓള്‍ഡ്‌ ആര്‍ യുവില്‍ ഒട്ടും ഓള്‍ഡാവാതെ നില്‍ക്കുന്നു.

ദൈവം വിശ്രമിച്ച ഏഴാം നാള്‍

ഇവിടേയും കുറച്ച്‌ ഭാഗങ്ങളില്‍ ഇഴയുന്നുണ്ടെങ്കിലും പ്രേക്ഷകരെ ആകെമൊത്തം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് സിനിമയുടെ ഗതിക്കു ഭംഗം വരാതെ കൊണ്ടു പോയിട്ടുണ്ട്. കഥയിലെ ട്വിസ്റ്റ്‌ ഇടവേള കഴിയുമ്പോഴേക്കും ചിലപ്പോള്‍ കത്തിയെന്നിരിക്കും. പക്ഷെ, കത്താത്തവര്‍ വായും പൊളിച്ചിരിക്കും!

ഓം ശാന്തി ഓം...

പണ്ട് ചിന്താവിഷ്ടയായ ശ്യാമള പവർകട്ടിന്റെ ഇരുളിൽ തുടങ്ങുന്നതിന്റെ ഒരു പുതുമ പോലെ ചില പ്രതീക്ഷകൾ തുടക്കത്തില്‍ നല്‍കിയെങ്കിലും വൈകാതെ കോട്ടുവാ ഒരു സാംക്രമിക രോഗമായി തിയേറ്ററിൽ പടര്‍ത്തുക മാത്രം ചെയ്യുന്നു ഓം ശാന്തി ഓശാന!

മാന്നാർ മത്തായി വീണ്ടും ചിരിക്കുമ്പോൾ

ഒരഭ്യർഥന: ഇതിന്റെ നാലാം ഭാഗം എടുക്കാനുള്ള എല്ലാ ഒത്താശയോടും കൂടിയാണ് നിങ്ങളീ ചിത്രം ഒരുക്കിയിരിക്കുന്നത്. അത് ദയവു ചെയ്ത് സിദ്ധിഖ്‌-ലാലുമാർക്ക് വിട്ടുകൊടുക്കുക. അല്ലെങ്കിൽ അത്തരം സാഹസത്തിന് മുതിരാതിരിക്കുക. കാരണം ആ കഥാപാത്രങ്ങൾ പത്തിരുപത്തഞ്ച് കൊല്ലമായി മലയാളികൾ കൊണ്ടു നടക്കുന്നവരാണ്. അവരെ നശിപ്പിക്കരുത്!

Subscribe to Mammootty