Skip to main content

നികുതി എഴുതിത്തള്ളല്‍: കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍

കോഴി കച്ചവടക്കാര്‍ക്കും ആയുര്‍വേദ കമ്പനികള്‍ക്കും നല്‍കിയ നികുതിയിളവുകളില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മുന്‍ ധനമന്ത്രി കെ.എം മാണിയ്ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

അടച്ച ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ്‌ കോടതി ഉത്തരവിട്ടു. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് കോടതിയുടെ വിധി.

അഴിമതി-വർഗ്ഗീയതകളുടെ വൈരുദ്ധ്യാത്മകതയിൽ കേരള രാഷ്ട്രീയം

മൂന്നു മുന്നണികളുടെയും നിലപാട് ഒരു ചോദ്യമുന്നയിക്കുന്നു. അഴിമതി നടത്തി അധികാരത്തിലേറുന്നതാണോ ഏറ്റവും വലിയ അഴിമതി, അതോ അഴിമതിയെ ആയുധമാക്കി എതിരാളിക്കെതിരെ ഉപയോഗിച്ച് അധികാരത്തിലേറാൻ വേണ്ടി മാത്രം അഴിമതി ഉയർത്തിക്കാട്ടുന്നതാണോ ഏറ്റവും വലിയ അഴിമതി.

ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് പിളര്‍ത്താന്‍ ശ്രമിച്ചെന്ന് മുഖപത്രം

കേരള കോണ്‍ഗ്രസ് (എം) പിളര്‍ത്താന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന കടുത്ത ആരോപണം ഉയര്‍ത്തി പാര്‍ട്ടി മുഖപത്രം പ്രതിച്ഛായ. കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനം തുടര്‍ന്ന കെ. എം മാണി, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്നും പറഞ്ഞു.

ലീഗിനേയും മാണിയേയും മാണിയെ വിമര്‍ശിച്ച് വി.എസ്; സി.പി.ഐ.എമ്മിനെ തള്ളാതെ മാണി

മുസ്ലിം ലീഗുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സഹകരണത്തിന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ദേശാഭിമാനി മുഖപ്രസംഗത്തിനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ലേഖനത്തിനും പിന്നാലെ ഇരു പാര്‍ട്ടികളേയും ശക്തമായി വിമര്‍ശിച്ച് സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. എന്നാല്‍, ഇടതുമുന്നണിയിലേക്കുള്ള അനൗദ്യോഗിക ക്ഷണമായി കരുതപ്പെടുന്ന ലേഖനങ്ങളെ തള്ളാതെ കെ.എം മാണി.

 

കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിട്ടു

ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് തിരിച്ചടിയായി കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നതായി പ്രഖ്യാപിച്ചു.  പാര്‍ട്ടിയുടെ ആറു എം.എല്‍.എമാര്‍ നിയമസഭയില്‍ പ്രത്യേക ഘടകമായി ഇരിക്കുമെന്ന് പാര്‍ട്ടി നേതാവ് കെ.എം മാണി പറഞ്ഞു.

Subscribe to BJP