Skip to main content

ബാര്‍ക്കോഴ: കെ.പി സതീശനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി

ബാര്‍ക്കഴക്കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനെ സര്‍ക്കാര്‍ തത്സ്ഥാനത്ത് നിന്ന് മാറ്റി. ബാര്‍ക്കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെതിരെ സതീശന്‍ രംഗത്ത് വന്നിരുന്നു.

മാണിയുമായി ബന്ധം വേണ്ടെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വം

കെ. എം. മാണിയുമായി ബന്ധം വേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. ഇക്കാര്യത്തില്‍ സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. മാണിയുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍കോഴ: മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്

ബാര്‍കോഴ കേസില്‍ മുന്‍ മന്ത്രി കെ.എം മാണിക്കെതിരെ തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്. മാണി കോഴവാങ്ങിയെന്ന് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മധുവിനെ തല്ലിക്കൊന്നതാര് ?

ആദിവാസി യുവാവ് മധുവിനെ തല്ലിക്കൊന്നത് ഫെബ്രുവരി 22ന്. കെ.എം മാണിയെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരണം അനിവാര്യമെന്ന സി .പി.എമ്മിന്റെ പ്രഖ്യാപനം സംസ്ഥാന സമ്മേളനം നടക്കുന്ന തൃശൂരില്‍ നിന്ന് വന്നത് ഫെബ്രുവരി 23ന്. കെ എം മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതും ഫെബ്രുവരി 23ന്.

ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക്

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കി. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു.

ഉപരാഷ്ട്രപതി മോഹവുമായി രണ്ടു കേരള നേതാക്കൾ

ഉപരാഷ്ട്രപതി സ്ഥാനമോഹവുമായി കേരളത്തിൽ നിന്ന് രണ്ടു പേർ. കേരളാ കോൺഗ്രസ്സ് നേതാവ് കെ.എം.മാണിയും രാജ്യസഭാ ഉപാധ്യക്ഷനും കോൺഗ്രസ്സ് നേതാവുമായ  പ്രൊഫ. പി.ജെ കുര്യനുമാണ് ഈ വിഷയത്തില്‍ ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അറിയുന്നത്.

Subscribe to BJP