Skip to main content
Thiruvananthapuram

Mani-KP-Satheesan

ബാര്‍ക്കഴക്കേസിലെ സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനെ സര്‍ക്കാര്‍ തത്സ്ഥാനത്ത് നിന്ന് മാറ്റി. ബാര്‍ക്കോഴക്കേസില്‍ നിന്ന് മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെതിരെ സതീശന്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ തന്നെ സ്ഥാനത്തുനിന്ന് നീക്കിയ കാര്യം അറിഞ്ഞിട്ടില്ലെന്ന് സതീശന്‍ പ്രതികരിച്ചു.

 

മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിക്കാനിരിക്കെ ഇന്ന് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.
കെ.പി സതീശന്‍ കോടതിയില്‍ ഹാജരായതിനെ വിജിലന്‍സ് നിയമോപദേശകന്‍ പി സി അഗസ്റ്റിന്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് കാരണമായത്. തുടര്‍ന്ന് കോടതി പി.സി അഗസ്റ്റിനെ രൂക്ഷമായി വിമര്‍ശിച്ചു.

 

സ്‌പെഷല്‍ പ്രോസിക്യൂട്ടറായി കെ പി സതീശന്‍ നിയമിതനായതിന്റെ രേഖകള്‍ കോടതിക്കു മുന്നിലുണ്ടെന്നും അദ്ദേഹം ഹാജരായാല്‍ ആകാശം ഇടിഞ്ഞു വീഴുമോയെന്നും കോടതി ചോദിച്ചു. താന്‍ ഇപ്പോഴും പബ്ലിക് പ്രോസിക്യൂട്ടറാണെന്നും കേസില്‍ ഹാജരാകാനുള്ള അധികാരം തനിക്ക് തന്നെയാണെന്നു കെ.പി സതീശനും വ്യക്തമാക്കിയിരുന്നു.

 

Tags