Skip to main content
Kochi

kerala-high-court.

ബാര്‍ കോഴക്കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്മേലുള്ള മാധ്യമ ചര്‍ച്ചകള്‍ ഹൈക്കോടതി വിലക്കി. അന്വേഷണത്തിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിടരുതെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.

 

കഴിഞ്ഞ ദിവസം വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിലെ വിവരങ്ങളാണ് പുറത്ത് വന്നത്. കെ.എം.മാണിക്കെതിരെ തെളിവില്ല എന്നതടക്കമുള്ള വിവരങ്ങളാണ് പരസ്യമായത്. ഇത് മാധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മാധ്യമ ചര്‍ച്ചകള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയത്. മാധ്യമ ചര്‍ച്ചകള്‍ കേസിന്റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി.